"കണ്ടച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
Content deleted Content added
കൊല്ലം നഗരത്തിൽ നിന്നും ഏഴു കിലോ മീറ്റർ കുണ്ടറക്ക് പോകുന്ന വഴിയെ യാത്ര ചെയ്താൽ എത്തിച്ചേരാം.
(വ്യത്യാസം ഇല്ല)

07:59, 28 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം

==കണ്ടച്ചിറ==  : പനയം ഗ്രാമ പഞ്ചായത്തിന്റെ തെക്ക്-അഷ്ടമുടിക്കായലിന്റെ-കണ്ടച്ചിറമുടിയുടെ വടക്കേകരയിൽ സ്ഥിതിചെയ്യുന്നു. കൊല്ലം നഗരത്തിൽ നിന്നും ഏഴു കിലോ മീറ്റർ കുണ്ടറക്ക് പോകുന്ന വഴിയെ യാത്ര ചെയ്താൽ എത്തിച്ചേരാം.

കണ്ടച്ചിറ സംയോജന സ്മാരക ഗ്രന്ഥശാല : 1936-ൽ രൂപീകരിച്ചു1948 ൽ പ്രവർത്തനം ആരംഭിക്കുകയും 1956 ൽ പുനർനിർമാണം നടത്തുകയും ചെയ്തു. കൊല്ലം ജില്ലയിലെ ഏറ്റവും പുരാതനവും പെരിനാട്-പനയം പഞ്ചായത്തുകളിലെ ഏറ്റവും വലുതുമായ ഗ്രന്ഥശാലയാണിത്‌, ആകാശ വാണി അപ്പു സ്പോർട്സ് ക്ലബ്‌, സമദർശി സാംസ്കാരിക വേദി, ശ്രീനാരായണ ഗുരുകുലം( കെ കെ കരുണാകരൻ1972 ൽ സ്ഥാപിച്ചു ) തുടങ്ങിയ സാംസ്കാരിക പ്രസ്ഥാനങ്ങളും

പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ   ശ്രീനാരായണ സ്മാരക യു പി സ്കൂളും  അമ്പതാം നമ്പർ കയർ സഹകരണ സംഘം, കാർഷിക സഹകരണ സംഘം എന്നിവയും കണ്ടച്ചിറയിൽ  പ്രവർത്തിക്കുന്നു.   താന്നിക്കമുക്കാണു കണ്ടചിറയിലെ പ്രധാന മാർക്കറ്റ്. 

ശ്രീനാരായണ ഗുരുവിന്റെ ഒരു പ്രധാന പ്രവർത്തന മേഖലയായിരുന്നു. 1632-ൽ കണ്ടചിറയിലെ പള്ളിക്കടവ് കായൽക്കരയിൽ

മാർതോമാശ്ലീകായുടെ ഒരു റോമൻ കത്തോലിക്കാ ദേവാലയം സ്ഥാപിക്കപ്പെട്ടു. 

1661 -ൽ പോർച്ചുഗീസ്സുകാരും പ്രദേശവാസ്സികളുമായുണ്ടായ ലഹളയിൽ തകർക്കപ്പെട്ടു. 1669- ൽ കണ്ടച്ചിറ കായലിന്റെ തെക്കേക്കരയിൽ പുനർനിർമിക്കുന്നതിനു ശബരിയാർ ഔസ്സേപ്പ് നേതൃത്വം നൽകി. സഭാവിഭജനതിൽ ലത്തീൻ പള്ളിയായിതീർന്നു. 1975- ൽ വിശുദ്ധ ഗീവർഗീസ്സിന്റെ പള്ളി പി തോമസ്‌ സ്ഥാപിച്ചു. കണ്ടച്ചിറ കായൽക്കരയിലെ മാട്ടേൽ ശ്രീ വേണു ഗോപാല നിലയം ക്ഷേത്രം പത്മനാഭൻ നിർമിച്ചു. ഇവിടുത്തെ ഉത്സവം കായൽപ്പൂരമെന്നു അറിയപ്പെടുന്നു. കണ്ടചിറയിലെ ജുമാ മസ്ജിദ് താന്നിക്കമുക്ക് മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=കണ്ടച്ചിറ&oldid=1826916" എന്ന താളിൽനിന്ന് ശേഖരിച്ചത്