"ശ്രീനാരായണഗുരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 349:
*'''<big>കപ്പം</big>'''
1 9 2 1 കാലം : ഗുരുവിന്റെ അറിവോടെ നടന്ന ഒരു സംഭവം:
കൊല്ലം കണ്ടച്ചിറ വയലിൽ നിന്നും കൊയ്തു കഴിഞ്ഞു കറ്റകളെല്ലാം കൈവണ്ടിയിൽ കയറ്റി പടിഞ്ഞാറൻ പ്രദേശത്തുകാർ കൊണ്ട് പോകണമെങ്കിൽ 'തുരുത്തിൽകെട്ടു ഹാജി' എന്ന ഒരു മുസിളിം പ്രമാണിക്ക് കപ്പം കൊടുക്കണമായിരുന്നു. ഹാജിയുടെ വീടിനു മുന്നിലുള്ള ഇടവഴിയിലൂടെ മാത്രമേ പടിഞ്ഞാറേക്ക്‌ പോകാൻ കഴിയുമായിരുന്നുള്ളൂ. ഒരു കട്ടവണ്ടിക്കു ഒരു 'കറ്റ' ഹാജിയുടെ പടിക്കൽ വയ്ക്കണം. അതായിരുന്നു പതിവ്. കറ്റ കൊടുക്കാതെ പോകുന്നവരെ ഹാജിയുടെ ഗൂണ്ടകൾ മർദ്ദിക്കുമായിരുന്നു. നാട്ടുകാർ പഞ്ചായത്തിലും തഹസിദാർക്കും പരാതികൾ കൊടുത്തിട്ടും ഹാജിയുടെ ഗൂണ്ടാപിരിവ് അവസാനിപ്പിച്ചില്ല. അന്ന് ഒരു ദിവസം ഗുരു കണ്ടച്ചിറ പഴവിളയിലെ വായനശാലയുടെ മുറ്റത്ത്‌ യോഗംകൂടുന്നതിനു വന്നിരുന്നു. കൊച്ചുനാരായണൻപിള്ള, മരിയാൻപഴവിള നസരേത്ത്മനുവേൽ നസറത്ത് ചട്ടമ്പിയാശാൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ
ഗുരുവിനെ കണ്ടു. ഗുരു പറഞ്ഞു :
എല്ലാവരും ഒരുമിച്ചു നില്ക്കണം. ആരും കറ്റ കൊടുക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം.' ഹാജിയുടെ ഗൂണ്ടകൾ ബലപ്രയോഗത്തിനുവന്നാൽ എന്ത് ചെയ്യുമെന്നു അവർ ഗുരുവിനോട് ചോദിച്ചു.
'നിങ്ങള്ക്ക് ബലംമുണ്ടെങ്കിൽ അവരുടെ ബലം പ്രയോഗിക്കില്ല'. ഗുരുവിന്റെ മറുപടിയിൽ വ്യംഗ്യാർത്ഥമുണ്ടായിരുന്നു. ആ വർഷത്തെ കൊയ്തു തുടങ്ങി. എല്ലാവരും സംഘം ചേർന്ന് വണ്ടിയിൽ കറ്റകളുമായി ഹാജിയുടെ പടിപ്പുരയിൽ എത്തി. ഗൂണ്ടാകൾ കാത്തുനിന്നിരുന്നു. കറ്റകൊടുക്കാതെ എല്ലാവരും പടിപ്പുരക്കു മുന്നിലൂടെ വണ്ടിവലിച്ചുകൊണ്ട് മുന്നോട്ടു പോയി. ഗൂണ്ടാകൾ ചാടിവീണ് വണ്ടികൾ തടഞ്ഞു. സംഘം ചേർന്നു നിന്ന യുവാക്കൾ ഗൂണ്ടാകളുമായി ഏറ്റുമുട്ടി....തുടർന്ന് പോലിസ് കേസും കോടതിയും... ഒടുവിൽ കോടതിവിധി വന്നു ; ഹാജിക്ക് കപ്പം കൊടുക്കേണ്ടതില്ല. ഹാജിയുടെ പടിപ്പുരക്കു മുന്നിലൂടെയുള്ള വഴി പൊതുവഴിയായി പ്രഖ്യാപിക്കപ്പെട്ടു...
 
"https://ml.wikipedia.org/wiki/ശ്രീനാരായണഗുരു" എന്ന താളിൽനിന്ന് ശേഖരിച്ചത്