"അപുത്രയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
 
പ്രശസ്ത്ര ചലച്ചിത്രകാരനായ സത്യജിത്ത് റേ, 1955-59 കാലഘട്ടങ്ങളിൽ സംവിധാനം ചെയ്ത ബംഗാളി ചലച്ചിത്രത്രയമാണ് അപുത്രയം എന്നറിയപ്പെടുന്നത്. പഥേർ പാഞ്ചാലി (പാതയുടെ പാട്ട്), അപരാജിതോ (പരാജയം ആറിയാത്തവൻ), അപുർസൻസാർ (അപുവിന്റെ ലോകം) എന്നിവയാണ് ആ ചലച്ചിത്രങ്ങൾ.[[ബിഭൂതിഭൂഷൺ ബന്ദോപാധ്യായ്]]യുടെ രണ്ട് നോവലുകളെ, [[പഥേർ പാഞ്ചാലി]] യെയും [[അപരാജിതോ]]യെയും, ആസ്പദമാക്കിയാണ് മൂന്നു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തിരിക്കുന്നത്.
 
ചെറിയബജറ്റിൽ,നിർമിക്കപ്പെട്ട മൂന്ന് ചിത്രങ്ങളും അഭൂതപൂർവമായ വിജയവും നിരൂപകപ്രശംസയും നേടി.
 
1950-ൽ കപ്പലിൽ ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് യാത്രചെയ്യവേയാണ് റേ, ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ചാലിക്ക് ചലച്ചിത്രരൂപം നൽകാൻ പദ്ധതിയിടുന്നത്. ഇന്ത്യയിൽ എത്തിയ ശേഷം നിരവധി നിർമാതാക്കളെ സമീപിച്ചെങ്കിലും ആരും സാമ്പത്തിക സഹായം നൽകാൻ തയ്യാറാവാത്തതിനാൽ തന്റെ ചില സ്വകാര്യശേഖരങ്ങൾ വിറ്റും,കടംവാങ്ങിയുമൊക്കെ റേയ്ക്കുതന്നെ അതിന്റെ പണം കണ്ടത്തേണ്ടി വന്നു. അതിനിടയിൽ തന്റെ സുഃർത്തുക്കളായ സുബ്രതോമിത്രയെയും ബൻസിചന്ദ്രഗുപ്തയെയും തന്റെ ചലച്ചിത്രത്തോട് സഹകരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ 1952 ഒക്ടോബർ 27ന് പഥേർ പാഞ്ചാലിയുടെ ചിത്രീകരണം ആരംഭിച്ചു.
"https://ml.wikipedia.org/wiki/അപുത്രയം" എന്ന താളിൽനിന്ന് ശേഖരിച്ചത്