"ഷാ വലീയുള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
 
ഷാ വാലിയുള്ളയുടെ പുത്രൻമാരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. പ്രശസ്ത ഇസ്ലാമികചിന്തകനായ [[ഷാ അബ്ദുൽ അസീസ്]], ഇദ്ദേഹത്തിന്റെ പുത്രൻമാരിൽ പ്രമുഖനാണ്.
 
മുസ്ലീങ്ങൾ ഖുറാനിലേക്കും ഹദീസുകളിലേക്കും തിരിച്ചുപോകണം എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് മനസിലാകുന്നതിനായി അദ്ദേഹം ഇവയെ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ മക്കൾ അത് പിന്നീട് ഉർദുവിലേക്കും പരിഭാഷപ്പെടുത്തി ദില്ലിയിൽ പ്രസിദ്ധീകരിച്ചു.<ref name=LM-77>ലാസ്റ്റ് മുഗൾ{{സൂചിക|൧}}, [https://books.google.co.in/books?id=wYW5J-jQn8QC&pg=PA77#v=onepage താൾ: 77]</ref>
 
അബ്ദുൽ വഹാബിനെപ്പോലെത്തന്നെ ഷാ വാലിയുള്ളയും മുസ്ലീം ഭരണാധികാരികളിലെ മൂല്യശോഷണത്തെപ്പറ്റി പരാതിപ്പെടുകയും ഡെൽഹിയിലെ ജനങ്ങളോട് ആ വഴിയിൽ നിന്ന് മാറി നടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുഗൾ ഭരണാധികാരികളോടുള്ള ഷാ വാലിയുള്ളയുടെ എതിർപ്പ് ദൈവശാസ്ത്രപരവും രാഷ്ട്രീയപരവുമായിരുന്നു. പരമ്പരാഗതമായി മുഗൾ രാജാക്കൻമാർ ഹിന്ദു സ്ത്രീകളുമായുള്ള വിവാഹം പതിവാക്കിയിരുന്നു. ഇതുവഴി ഹിന്ദു ആശയങ്ങൾ മുഗൾ കൊട്ടാരങ്ങളിലേക്കും മുഗൾ രാജാക്കൻമാർ സൂഫി ഇസ്ലാമികശൈലിയോട് പ്രത്യേകിച്ച് ചിഷ്ടി സൂഫി സമൂഹത്തോട് കൂടുതൽ ആഭിമുഖ്യം കാണിക്കുകയും ചെയ്തു. ഇത്തരം ഉദാരരീതികളെ അവിശ്വാസികൾക്കു തുല്യമായിത്തന്നെയാണ് വാലിയുള്ള കണ്ടിരുന്നത്.
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/ഷാ_വലീയുള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്