"ജന്തർ മന്തർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
'''പേരിന്റെ ഉത്ഭവം'''
 
ജന്തർ മന്തർ എന്ന പേരിലാണു ഈ നിർമ്മിതി സമുച്ചയം പ്രസിദ്ധം. എന്താണു 'ജന്തർ മന്തർ' എന്ന ഈ അസാധാരണമായ പേരിന്റെ അർത്ഥം? ഈ സമുച്ചയത്തിന്റെ കണ്ടുപിടിത്തക്കരനും നിർമ്മാതാവും ആയ മാരാജാ ജയ് സിങ്ങിന്റെ മാതൃഭാഷയായ രാജസ്ഥാനിയിൽ "ജ" എന്ന അക്ഷരം മറ്റ് ഇന്ത്യൻ ഭാഷകളിൽ"യ" എന്ന അക്ഷരത്തിനു പകരം നിൽക്കുന്നു. അതായത്, ആദ്യത്തെ വാക്ക് 'യന്തർ' എന്നകുന്നു. ഇത് 'യന്ത്ര' (നമുക്കത് 'യന്ത്രം' എന്നു മലയാളത്തിൽ പറയാം) എന്ന ഹിന്ദി/ സംസ്കൃത വാക്കിന്റെ രൂപഭേദം മാത്രമാണു. ഇതേപോലെ, രണ്ടാമത്തെ വാക്ക് 'മന്ത്ര" ആണെന്നു കാണാം- മലയാളത്തിൽ 'മന്ത്രം'. അതായത്, "ജന്തർ മന്തർ" എന്നാൽ യന്ത്രം - മന്ത്രം. '''മാന്ത്രികയന്ത്രം''' എന്നു പറയാം.
 
'''നിർമ്മിതികൾ'''
വരി 24:
 
'''സമ്രാട് യന്തം'''
[[ഭൂമി|ഭുമിയുടെ]] [[കാന്തിക അക്ഷത്തിനു]] സമാന്തരമായി [[അക്ഷകർണ്ണം|അക്ഷകർണ്ണവും]] ഉള്ള മട്ട ത്രികോണാകാരത്തിൽ ഉള്ള ഒരു നിർമ്മിതിയും, ഇരുവശത്തുമായി ചരിഞ്ഞ അർദ്ധ ചന്ദ്രാകാരത്തിലുള്ള മറ്റ് രണ്ട് നിർമ്മിതികളും(structures) കൂടിയതാണു '''ജന്തർ മന്തറിലെ''' ഏറ്റവും പ്രധാന യന്ത്രമായ സമ്രാട് യന്ത്രം.'''ജന്തർ മന്തർ''' എന്ന പേരു കേൾക്കുമ്പോൾ അത് നേരിട്ടും ദൃശ്യ മാദ്ധ്യമങ്ങളിൽ കണ്ടും പരിചയമുള്ള ആർക്കും ആദ്യം ഓർമ്മ വരുന്നത് ഈ നിർമ്മിതി ആയിരിക്കും. സമ്രാട് യന്ത്രം എന്ന വാക്കിനു 'Supreme Instrument' എന്ന് ഇംഗ്ലീഷ് പരിഭാഷ. ഇതൊരു സൂര്യയന്ത്ര(SUN DIAL)മാണു. ഘടികാരങ്ങൾ കണ്ടുപിടിക്കുന്നതിനു മുൻപ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളാണു സൂര്യയന്ത്രങ്ങൾ.
 
<!-- വിവർത്ത്റ്റനം ചെയ്യുവാൻ/ശരിയാക്കുവാൻ സഹായം ആവശ്യ്മുണ്ട്.
"https://ml.wikipedia.org/wiki/ജന്തർ_മന്തർ" എന്ന താളിൽനിന്ന് ശേഖരിച്ചത്