"പാർത്തീനിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് '''പാർത്തീനിയം''' അല്ലെങ്കിൽ '''കോൺഗ്രസ് പച്ച'''. വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നി വിവിധ പേരുകളിലും അറിയപ്പെടുന്നു. അധിനിവേശ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി, റോഡരികിലും തരിശുഭൂമിയിലും നന്നായി വളരുന്നു.
 
തെക്കേ അമേരിക്കയിൽ ജന്മമെടുത്ത പാർത്തീനിയം ഇന്ത്യയിലാദ്യമായി കണ്ടത് 1955ൽ പൂനയിലാണ്. ഇറക്കുമതി ചെയ്ത ഗോതമ്പു ചാക്കുകളിലൂടെയാണ് ഇത് ഇന്ത്യയിലെത്തിയതെന്ന് കരുതപ്പെടുന്നു. തമിഴ്‌നാടിനോട് ചേർന്ന പാറശ്ശാല, പാലക്കാട്, ഇടുക്കി ജില്ലകളിലും കർണ്ണാടകയോടടുത്തു കിടക്കുന്ന വയനാടൻ ഗ്രാമപ്രദേശങ്ങളിലും പാർത്തീനിയം വ്യാപകമായി കാണുന്നുണ്ട്. ഉപ്പുലായിനി തളിക്കുന്നത് ഈ കളയെ ഉണക്കാൻ പര്യാപ്തമാണ്. സൈഗോഗ്രാമാ ബൈകളറേറ്റ എന്ന വണ്ട് പാർത്തീനിയത്തിന്റെ ജൈവീക നിയന്ത്രണത്തിനു ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. <ref> [http:name=rep//www.reporteronlive.com/2013/08/20/43908.html http://www.reporteronlive.com/2013/08/20/43908.html]</ref>
 
==ദോഷഫലങ്ങൾ==
ആസ്റ്റർ വിഭാഗത്തിൽപ്പെടുന്ന ഈ ചെടി അലർജിക്ക് കാരണമാവാറുണ്ട്. ഇതിന്റെ സാമീപ്യം പലരുടേയും ദേഹത്ത് ചൊറിച്ചിലും തടിപ്പും ഉണ്ടാക്കും. പാർത്തീനിയത്തിൽ അടങ്ങിയിരിക്കുന്ന [[പാർത്തെനിൻ]] അലർജ്ജിയുണ്ടാക്കുന്നു. ത്വക്ക് രോഗങ്ങളും ശ്വാസകോശ രോഗങ്ങളും മനുഷ്യർക്ക് ഉണ്ടാക്കുന്നു ഇത് പ്രധാനമായും പൂമ്പൊടിയുടെ അലർജ്ജിയാണ്. ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളുള്ളവർക്ക് പാർത്തീനിയത്തിന്റെ പൂമ്പൊടിയുള്ള വായു ശ്വസിക്കുന്നത് തുടർച്ചയായ തുമ്മൽ, മൂക്കടപ്പ്, കണ്ണിൽ നിന്നും വെള്ളം വരുക എന്നി പ്രശ്‌നങ്ങൾ ഉണ്ടാക്കാം.<ref name=rep>{{cite news|title=കേരളത്തിന് ഭീഷണിയായി കോൺഗ്രസ് പച്ച|url=http://archive.is/6z8pv|accessdate=2013 ഓഗസ്റ്റ് 24|newspaper=റിപ്പോർട്ടർ|date=2013 ഓഗസ്റ്റ് 20}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പാർത്തീനിയം" എന്ന താളിൽനിന്ന് ശേഖരിച്ചത്