"ഖസാഖ് സ്റ്റെപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഖസാഖ് സ്റ്റെപ്പി എന്ന താൾ ഖസാഖ് സ്റ്റെപ്പ് എന്ന താളിനു മുകളിലേയ്ക്ക്, Vssun മാറ്റിയിരിക്കുന്...
വരി 2:
[[Image:AltynEmeil.jpg|thumb|300px|right|കിഴക്കൻ കസാഖ്സ്ഥാനിലെ സ്റ്റെപ്പ് പുൽപ്രദേശം, അൽടൈൻ ഏമീൽ നാഷണൽ പാർക്ക്.]]
[[കസാഖ്സ്ഥാൻ|കസാഖ്സ്ഥാനിലെ]] അതിവിശാലമായ തുറന്ന സമതലങ്ങളാണ് ഖസാഖ് സ്റ്റെപ്പ് അഥവാ കിർഗിസ് സ്റ്റെപ്പ് എന്നറിയപ്പെടുന്ന പുൽപ്രദേശം. സ്റ്റെപ്പി എന്നും ഈ പുൽപ്രദേശം ഇത് അറിയപ്പെടുന്നു.കസാഖ്സ്ഥാന്റെ മൂന്നിലൊന്നും സ്റ്റെപ്പ് പുൽപ്രദേശം അപഹരിച്ചിരിക്കുന്നു. കാസ്പിയൻ ചരിവിനു കിഴക്കു മുതൽ [[ആറൽ കടൽ|ആറൽ കടലിനു]] വടക്കുവരെ 2,200 കിലോമീറ്റർ ഇത് വ്യാപിച്ചുകിടക്കുന്നു. ഏകദേശം 8,04,500 ച.കി.മീ. വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഈ പ്രദേശം ലോകത്തെ ഏറ്റവും വലിയ ഊഷരപുൽപ്രദേശമാണിത്. മഴകുറവായതിനാൽ മരങ്ങൾ അപൂർവ്വമാണ്. പുൽപ്രദേശവും മണ്ണൽപ്പരപ്പും മാത്രമാണ് ഈ പ്രദേശത്തിന്റെ ഭൂഭാഗദൃശ്യം. സ്റ്റെപ്പിയുടെ ഭൂരിഭാഗം പ്രദേശത്തെയും മരുഭൂമിയോ പാതിമരുഭൂമിയോ ആയാണു പരിഗണിക്കുന്നത്. അതിശക്തമായ കാറ്റാണ് ഇവിടെ വീശിയടിക്കുന്നത്. സ്റ്റെപ്പിയുടെ പടിഞ്ഞാറു ഭാഗത്ത് മനുഷ്യവാസം കുറവാണ്. [[റഷ്യ|റഷ്യയുടെ]] പ്രധാന [[ബഹിരാകാശവിക്ഷേപണകേന്ദ്രം|ബഹിരാകാശവിക്ഷേപണകേന്ദ്രമായ]] [[ബയ്ക്കനൂർ കോസ്മോ ഡ്രോം]] സ്റ്റെപ്പിയുടെ തെക്കൻ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. [[സയ്ഗആന്റിലോപ്]], [[സൈബീരിയൻ മാൻ]]. [[ചെന്നായ്]], [[കുറുക്കൻ]] തുടങ്ങിയ ജീവജാലങ്ങളെ സ്റ്റെപ്പിൽ കാണുന്നു.
 
[[വർഗ്ഗം:കസാഖ്സ്ഥാന്റെ ഭൂമിശാസ്ത്രം]]
"https://ml.wikipedia.org/wiki/ഖസാഖ്_സ്റ്റെപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്