"പി. പത്മരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
===സാഹിത്യജീവിതം===
കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച ''ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്'' എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന.<ref name=mano>{{cite news|title=പി. പത്മരാജൻ|url=http://archive.is/6jTVU|accessdate=2013 ഓഗസ്റ്റ് 21|newspaper=മനോരമ|date=2013 ഓഗസ്റ്റ് 14}}</ref> ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് ''അപരൻ, പ്രഹേളിക, പുകക്കണ്ണട'' എന്നിവ.
 
കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ ''നക്ഷത്രങ്ങളേ കാവൽ'' എന്ന നോവൽ ഏറെ ശ്രദ്ധേയമായി.<ref name=mano/> ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് ''വാടകയ്ക്കൊരു ഹൃദയം'', ''ഇതാ ഇവിടെ വരെ'', ''ശവവാഹനങ്ങളും തേടി'' തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ''ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും'' തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്.<ref name=mano/> ''പെരുവഴിയമ്പലം, രതിനിർവ്വേദം'' തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
 
===ചലച്ചിത്രജീവിതം===
"https://ml.wikipedia.org/wiki/പി._പത്മരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്