"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Abhilashsmpta (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 30:
 
== ചരിത്രം ==
തമിഴ്നാട്ടിലെ പാണ്ട്യ വംശത്തിലെ കുറച്ചു പേർ ആഭ്യന്തര യുദ്ധം കാരണം കേരളത്തിലേക്ക് കുടിയേറുകയും പന്തളത്ത് ദേശത്ത് കൈപ്പുഴ തമ്പാൻ എന്നാ വ്യെക്തിയിൽ നിന്നും ഭൂസ്വത്തുക്കൾ വാങ്ങി കൊട്ടാരം പണിതു താമസം ആകുകയും ചെയ്തു. തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ട വർമയെ കായംകുളം ദേശം പിടിച്ചടക്കാൻ സഹായിക്കുക വഴി തിരുവിതാംകൂറും ആയി വളരെ നല്ല ബന്ധം ആയിരുന്നു പന്തള ദേശത്തിന് ഉണ്ടായിരുന്നത്. ഇപ്പോൾ ഉള്ള ഇടുക്കി ജില്ലയിലെ തൊടുപുഴ വരെ പന്തള രാജ്യത്തിൻറെ അധീനതയിൽ ആയിരുന്നു. AD-1820 ഇൽ പന്തള രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. പത്തനംതിട്ട ജില്ല രൂപീക്രിതം ആകുന്നതിനു മുന്പ് പന്തളം മാവേലിക്കര താലൂക്കിലും കൊല്ലം ജില്ലയിലും പെട്ട പ്രദേശം ആയിരുന്നു. പിന്നീടു പത്തനംതിട്ട ജില്ലയിൽ ഉൾപ്പെടുകയും അടൂർ താലൂക്ക് ആകുകയും ചെയ്തു. പന്തളം പഞ്ചായത്ത്‌ മുന്സിപ്പാളിറ്റി ആകുകയും പിന്നീടു വീണ്ടും പഞ്ചായത്ത്‌ ആയി പ്രഖ്യാപിക്കുകയും ആയിരുന്നു.
പണ്ട് സ്വതന്ത്രരാജ്യമായിരുന്ന പന്തളം ഭരിച്ചിരുന്നത് മധുരയിലെ പാണ്ഡ്യവംശത്തിൽ പെട്ട രാജാക്കന്മാരായിരുന്നു. പരാക്രമത്തെക്കാൾ സൽപെരുമാറ്റവും പാണ്ഡിത്യവും കലാസാഹിത്യാഭിരുചിയും പുലർത്തിയിരുന്ന രാജവംശമായിരുന്നു പാണ്ഡ്യരാജവംശം. മധുരയിൽ നിന്നു തിരിച്ച് അച്ചൻകോവിൽ, കോന്നി എന്നിവിടങ്ങളിൽ ഇടത്താവളം കണ്ടെത്തി ഒടുവിൽ എ.ഡി 1170-ൽ പാണ്ഡ്യർ പന്തളത്തെത്തി ആസ്ഥാനം ഉറപ്പിച്ചു. വേണാട്ടു രാജാവ് മാർത്താണ്ഡവർമ്മ കായംകുളം ആക്രമിച്ചപ്പോൾ പന്തളം വേണാടിനൊപ്പം നിന്നു. വേണാട് വിപുലപ്പെട്ട് തിരുവിതാംകൂറായപ്പോഴും പന്തളം സ്വതന്ത്രപദവി നിലനിർത്തി. എന്നാൽ ടിപ്പുവിന്റെ ആക്രമണമുണ്ടായപ്പോൾ ചെറുത്തുനില്പിന് തിരുവിതാംകൂർ മഹാരാജാവ് പന്തളത്തോട് വലിയൊരു തുക സഹായമാവശ്യപ്പെട്ടു. സാമ്പത്തികഞെരുക്കത്തിനിടയിലും ഉദാരനായ പന്തളത്തുരാജാവ് കടം വാങ്ങി യുദ്ധച്ചെലവിലേക്ക് സംഭാവന നല്കി. ഈ കടം വീട്ടാനാവാതെ വന്ന പന്തളത്തുരാജാവ് 1821-ൽ രാജ്യം തിരുവിതാംകൂറിന് ബാധ്യതയുൾപ്പെടെ വിട്ടുകൊടുക്കുകയും പകരം തനിക്കും കുടുംബാംഗങ്ങൾക്കും അടുത്തൂൺ സ്വീകരിക്കുകയും ചെയ്തു. പന്തളത്തു രാജാവും ശബരിമല ശാസ്താവും തമ്മിലുള്ള ബന്ധം വിഖ്യാതമാണ്. സന്താനമില്ലാതിരുന്ന പന്തളത്തു രാജാവ് പമ്പാതീരത്ത് ഐശ്വര്യപൂർണനായൊരു കൈക്കുഞ്ഞിനെ കണ്ട് തന്റെ കൊട്ടാരത്തിലേക്ക് കൊണ്ടുപോന്നു. കഴുത്തിൽ കനകമണി ധരിച്ച ശിശുവിന് മണികണ്ഠൻ എന്ന് പേരിട്ട് വളർത്തി. നിയോഗം പൂർത്തീകരിച്ച അയ്യപ്പൻ ശബരിമലയിൽ സമാധിസ്ഥനാവുകയും പന്തളത്തു രാജാവ് സമാധിസ്ഥലത്ത് ക്ഷേത്രം പണിഞ്ഞ് പ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ രാജാവ് തന്നെ പണി കഴിപ്പിച്ച് കൊട്ടാരത്തിൽ സൂക്ഷിച്ചു. ശബരിമല മകരവിളക്കിന് ഈ തിരുവാഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നു. തിരുവാഭരണത്തോടൊപ്പം യാത്ര ചെയ്തെത്തുന്ന രാജപ്രതിനിധിക്ക് അയ്യപ്പന്റെ പിതൃസ്ഥാനീയനെന്ന നിലയ്ക്ക് രാജകീയപരിഗണനകളാണിന്നും ലഭിക്കുന്നത്. പന്തളംകൊട്ടാര വളപ്പിലുള്ള പഴയ തേവാരപ്പുര ഇന്ന് പതിനായിരങ്ങളെ ആകർഷിക്കുന്ന വലിയകോയിക്കൽമേജർ ക്ഷേത്രമായിരിക്കുന്നു. വൃശ്ചികം ഒന്നിനാരംഭിക്കുന്ന മണ്ഡലകാലം മുഴുവൻ ക്ഷേത്രപരിസരം ഉത്സവ പ്രഹർഷത്തിലാവും. പന്തളത്തെ മറ്റു പ്രധാന ഹൈന്ദവക്ഷേത്രങ്ങൾ പ്ന്തളം മഹാദേവർ ക്ഷേത്രം, തോന്നല്ലൂർ പാട്ടുപുരക്കാവ് ക്ഷേത്രം, പുത്തൻകാവ് ഭഗവതി ക്ഷേത്രം എന്നിവയാണ്. പുത്തൻകാവ് ഭഗവതി ക്ഷേത്രത്തിലെ ആണ്ടുത്സവത്തിൽ നടത്തുന്ന പടയണിയും അഞ്ചു വർഷത്തിലൊരിക്കൽ നടത്തുന്ന അടവി എന്ന അനുഷ്ഠാനവും വമ്പിച്ച ജനാവലിയെ ആകർഷിക്കുന്നു. വ്രതാനുഷ്ഠാനം ചെയ്ത ഭക്തന്മാർ ദൂരസ്ഥലങ്ങളിൽ നിന്ന് മുള്ളുകൾ നിറഞ്ഞ ചൂരൽവള്ളികൾ കൊണ്ടുവരുന്നു. ക്ഷേത്രമുറ്റത്ത് ആയിരങ്ങളെ സാക്ഷിനിർത്തി അവർ ചൂരൽവള്ളികളിൽ കിടന്നുരുണ്ടു ദേഹത്തെ ചുറ്റുന്നു. ഭക്തിയും അനുഷ്ഠാനവും കൈകോർക്കുന്ന അടവി വളരെ വിചിത്രമായ അനുഭവമാണ്. ക്രൈസ്തവദേവാലയങ്ങളിൽ അറത്തിൽ മാർത്തോമ്മാപള്ളി, തലയനാട്ടുപള്ളി, അറത്തിൽ ജാക്കോബൈറ്റ് പള്ളി, കുരമ്പാല സെന്റ് തോമസ് പളളി, കുരമ്പാല സിറിയൻ കാത്തലിക് പള്ളി, കുടശ്ശനാട് പള്ളിക്കൽ എന്നിവയാണ് പ്രശസ്തവും പ്രധാനവുമായ ക്രിസ്തീയആരാധനാകേന്ദ്രങ്ങൾ. മുസ്ളീംപള്ളികളിൽ മുഖ്യമായവ കടയ്ക്കാട്ട്, മുട്ടാർ, ചേരിക്കൽ എന്നീ സ്ഥലങ്ങളിലാണ്. കുടശ്ശനാട് ക്രിസ്ത്യൻപള്ളിയും കടയ്ക്കാട് മുസ്ളീംപള്ളിയും പന്തളത്തു രാജാക്കന്മാർ സ്ഥലവും ധനസഹായവും നൽകി പടുത്തുയർത്തിയവയാണ്. വാവരും, അയ്യപ്പനും തമ്മിലുള്ള ചങ്ങാത്തം പ്രസിദ്ധമാണല്ലോ. പഴയകാലത്ത് പന്തളം കൊട്ടാരം സുകുമാരകലകൾക്ക് അരങ്ങും അണിയറയുമായിരുന്നു. പന്തളം കേരളവർമ്മയെപോലുള്ള പ്രശസ്തകവികൾക്ക് ഈറ്റില്ലമാവാനും കൊട്ടാരത്തിന് ഭാഗ്യമുണ്ടായി. മഹാകവി പന്തളം കേരളവർമ്മയെ സ്മരിക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് കവനകൌമുദിയാണ് കവിതയിലൊരു വർത്തമാനപ്പത്രം! ലോകത്തുതന്നെ അത്യപൂർവമായ ആ സംരംഭത്തിന്റെ ജീവാത്മാവും പരമാത്മാവും പദം കൊണ്ടു പന്താടുന്ന കേരളവർമ്മയായിരുന്നു. കലാമണ്ഡലം പന്തളം കേരളവർമ്മ, പന്തളം പരമുപിള്ള, യശ:ശ്ശരീരനായ ചാക്കണ്ടത്തിൽ കേശവപിള്ള എന്നിവർ അറിയപ്പെടുന്ന കഥകളിനടന്മാരായിരുന്നു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ടപ്പോൾ അതിന്റെ നേരിയ അലകൾ പന്തളത്തും എത്തിയിരുന്നു. പന്തളം കെ.പി.രാമൻപിള്ള, മിസ്സിസ്സ് കെ.പി.രാമൻപിള്ള, പാലത്തടത്തിൽ ഗോവിന്ദപിള്ള, കൊച്ചുകുഞ്ഞുമുതലാളി, പനക്കലയ്യത്ത് ഗോവിന്ദപിള്ള, തോപ്പിൽ നാണുക്കുറുപ്പ് തുടങ്ങി വളരെപ്പേർ ദേശീയസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ പങ്കെടുത്ത് ജയിൽ വാസമുൾപ്പെടെ കഷ്ടനഷ്ടങ്ങൾ സഹിച്ചിട്ടുണ്ട്. രണ്ടുതവണ ഗാന്ധിജി ഇവിടെ വന്ന് സ്വാതന്ത്ര്യസമരത്തിന് ആവേശം പകർന്നിട്ടുണ്ട്. ചേരിക്കൽ ശ്രദ്ധാനന്ദവിലാസം പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത് ഗാന്ധിജിയാണ്. പന്തളം എൻ.എസ്.എസ് കോളേജ്, പന്തളം ട്രെയിനിംഗ് കോളേജ്, പെരുമ്പുളിക്കൽ പോളിടെക്നിക്ക് എന്നിവ വിദ്യാഭ്യാസരംഗത്തും എൻ.എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയും അനുബന്ധസ്ഥാപനങ്ങളും ആതുരശുശ്രൂഷാരംഗത്തും പന്തളത്തിന്റെ അഭിവൃദ്ധിക്ക് കരുത്ത് പകർന്നു. 1953-ൽ പന്തളം പഞ്ചായത്ത് രൂപംകൊണ്ടു. 1965-ൽ കുരമ്പാല തെക്കേക്കര കൂടി ഉൾപ്പെടുത്തി വിപുലീകരിക്കപ്പെട്ട ഇന്നത്തെ പന്തളം പഞ്ചായത്തിലെ ആദ്യതെരഞ്ഞെടുപ്പിനെ തുടർന്ന് ശ്രീരാമവർമ്മ പ്രസിഡന്റായി ഒൻപതംഗ പഞ്ചായത്തുകമ്മിറ്റി ഭരണമേറ്റു. ഇതിനിടയിൽ 1989-ൽ പന്തളം മുൻസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടുവെങ്കിലും 1993-ൽ വീണ്ടും പഞ്ചായത്തായിത്തീർന്നു. മുൻസിപ്പാലിറ്റി നിലവിലിരുന്ന കാലം മുഴുവൻ ഗവൺമെന്റ് നിയോഗിച്ച മുൻസിപ്പൽ സ്പെഷ്യൽ ആഫീസറാണ് ഭരണസാരഥ്യം വഹിച്ചിരുന്നത്. വടക്ക് പന്തളം വലിയ പാലവും, തെക്ക് പറന്തൽ പാലവും, കിഴക്ക് കടയ്ക്കാട്ടു പാലവും, പടിഞ്ഞാറ് ഐരാണിക്കുടി പാലവുമാണ് പന്തളം പഞ്ചായത്തിന്റെ നിലവിലുളള അതിർത്തികൾ. നെൽപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, കരിമ്പിൻ തോട്ടങ്ങളും, കപ്പയും, വാഴയും വിളയുന്ന കൃഷിയിടങ്ങളും, റബ്ബർതോട്ടങ്ങളുമെല്ലാം ഉൾക്കൊള്ളുന്ന പ്രകൃതിരമണീയമായൊരു ഭൂപ്രദേശമാണ് പന്തളം. അയ്യപ്പന്റെ സാന്നിദ്ധ്യം കൊണ്ട് ഭക്തിസാന്ദ്രമായ പുണ്യഭൂമി കൂടിയാണിത്
 
== ഐതിഹ്യം ==
 
[[ശബരിമല|ശബരിമലയിലെ]] പ്രതിഷ്ഠയായ [[ശാസ്താവ്]] തന്റെ മനുഷ്യാവതാരമായി ജീവിച്ചിരുന്നത് പന്തളം രാജാവിന്റെ മകനായി ആയിരുന്നു എന്നാണ് ഐതീഹ്യം.
 
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പന്തളം ബ്ളോക്കിലാണ് പന്തളം ഗ്രാമപ്പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കുരമ്പാല, പന്തളം എന്നീ വില്ലേജുകളുടെ പരിധിയിലാണ് പന്തളം പഞ്ചായത്ത് ഉൾപ്പെടുന്നത്. പന്തളം ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 28.42 ചതുരശ്രകിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കുളനട, വെണ്മണി പഞ്ചായത്തുകളും, വടക്കുകിഴക്കുഭാഗത്ത് തുമ്പമൺ പഞ്ചായത്തും, തെക്കുകിഴക്കുഭാഗത്ത് പന്തളം തെക്കേക്കര പഞ്ചായത്തും, തെക്കുഭാഗത്ത് പാലമേൽ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നൂറനാട് പഞ്ചായത്തുമാണ്. പന്തളം പഞ്ചായത്തിൽ മൊത്തം 23 വാർഡുകളുണ്ട്. പന്തളം എന്ന പേരിന്റെ നിഷ്പത്തിയെകുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. പൊന്തയുടെ അളം എന്ന അർത്ഥത്തിൽ പൊന്തളം എന്നു വിളിക്കപ്പെട്ടിരുന്നതാണ് കാലാന്തരത്തിൽ പന്തളമായി മാറിയതെന്നാണ് അക്കൂട്ടത്തിൽ ഒരു നിഗമനം. പന്തിരുകളം അല്ലെങ്കിൽ പന്തിരുദളം എന്നതിൽ നിന്ന് പന്തളം ഉണ്ടായിയെന്നതാണ് അവയിൽ രണ്ടാമത്തേത്. പന്ത്രണ്ടു കരകൾ ചേർന്നതാണ് പന്തളം ആയി മാറിയതെന്നും അതല്ലാ പാണ്ഡ്യൻ തളം ലോപിച്ചാണ് പന്തളമായതെന്നും (പന്തളത്ത് രാജാവ് പാണ്ഡ്യവംശജനെന്ന് വിശ്വാസം) പഞ്ചദളമാണ് കാലാന്തരത്തിൽ പന്തളമായതെന്നുമാണ് സ്ഥലനാമവുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് നിഗമനങ്ങൾ. നിഗമനങ്ങൾ എന്തു തന്നെയായാലും പന്തളം മലയാളികൾക്കാകെ സുപരിചിതമാണ്. പട പേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്ന വിഖ്യാത പഴഞ്ചൊല്ലിലൂടെ മലയാളി നിത്യവും പന്തളം എന്ന സ്ഥലനാമം ഉരുവിടുന്നു. പണ്ട് സ്വതന്ത്രരാജ്യമായിരുന്ന പന്തളം ഭരിച്ചിരുന്നത് മധുരയിലെ പാണ്ഡ്യവംശജരായ രാജാക്കന്മാരായിരുന്നു. പന്തളത്തുരാജാവും ശബരിമലശാസ്താവും തമ്മിലുള്ള ബന്ധം വിഖ്യാതമാണ്. പന്തളം ഗ്രാമപഞ്ചായത്ത് പ്രദേശം തെക്കുകിഴക്കു നിന്ന് വടക്കുപടിഞ്ഞാറേക്ക് ചരിഞ്ഞുകിടക്കുന്നു. ഈ പഞ്ചായത്തിന്റെ വടക്കേ അതിരിൽകൂടി കിഴക്കുപടിഞ്ഞാറായി അച്ചൻകോവിലാർ ഒഴുകുന്നു. ഭൂമിശാസ്ത്രപരമായി പന്തളം മലനാട്ടിലല്ല സ്ഥിതിചെയ്യുന്നതെങ്കിലും മലനാടിന്റെ മിക്ക സവിശേഷതകളും ഇവിടെ ദൃശ്യമാണ്
== പ്രത്യേകതകൾ ==
 
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്