"പൊൻകുന്നം വർക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q13564533 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
-POV
വരി 24:
}}
 
'''പൊൻകുന്നം വർക്കി''' ([[ജൂലൈ 1]], [[1911]] - [[ജൂലൈ 2]], [[2004]]) [[മലയാളം|മലയാള ഭാഷയിലെ]] ശ്രദ്ധേയനായ കഥാകൃത്തായിരുന്നു. മലയാള സാഹിത്യത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകൾക്കെതിരെ രോഷത്തിന്റെ വിത്തുപാകിതയായിരുന്നു വർക്കിയുടെ രചനകൾ. ജീവിതാവസാനം വരെ താൻ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വർക്കി മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്‌.
 
== ജീവിതരേഖ ==
[[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിലെ]] എടത്വായിലാണ്‌ വർക്കി ജനിച്ചത്‌. 1911-ൽ [[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[പൊൻ‌കുന്നം|പൊൻകുന്നത്തേക്ക്‌]] കുടുംബത്തോടൊപ്പം താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. 'തിരുമുൽക്കാഴ്ച' എന്ന ഗദ്യകവിതയുമായാണ്‌ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു.
 
വർക്കിയുടെ രചനകൾ താമസിയാതെ രോഷത്തിന്റെ കനലുകൾവിതച്ചുതുടങ്ങി. അദ്ദേഹത്തിന്റെ കഥകൾ മതമേലധ്യക്ഷന്മാരെയും അധികാരവർഗ്ഗത്തെയും വിളറിപിടിപ്പിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. [[തിരുവതാംകൂർതിരുവിതാംകൂർ]] ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. [[പുരോഗമന കലാസാഹിത്യ സംഘടന|പുരോഗമന കലാസാഹിത്യ സംഘടനയുടെ]] സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ [[സാഹിത്യ പ്രവർത്തക സഹകരണ സംഘം|സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും]] നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. [[കേരള സാഹിത്യ അക്കാദമി]] പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു.
 
അമിതമായ മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ തൂലികരചനകൾ അധികം ചലിപ്പിച്ചില്ല. പൊൻകുന്നത്തെ വീട്ടിൽ സുഹൃത്തുക്കളും മദ്യവുമായി അദ്ദേഹം കഴിച്ചുകൂട്ടിനടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ വന്ന സംഭാഷണങ്ങളോ ലേഖനങ്ങളോ മാത്രമായിരുന്നു ഇക്കാലത്ത്‌ അദ്ദേഹത്തിന്റെ സംഭാവന. എന്നിരുന്നാലും താൻ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങൾക്ക്‌ അദ്ദേഹം ജീവിതാവസാനംവരെ ഊർജ്ജം പകർന്നുരചിച്ചിരുന്നു. 2004 ജൂലൈ 2-ന് [[പാമ്പാടി]]യിലുള്ള വസതിയിൽ വച്ച് മരണമടഞ്ഞു.<ref name="hindu-death">{{cite news|title=Ponkunnam Varkey dead |url=http://www.hinduonnet.com/2004/07/03/stories/2004070307820500.htm|accessdate=1 നവംബർ 2010|newspaper=The Hindu|date=2 ജൂലൈ 2004}}</ref>
==കൃതികൾ==
===ചെറുകഥകൾ===
"https://ml.wikipedia.org/wiki/പൊൻകുന്നം_വർക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്