"സുമാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
വലിപ്പത്തിൽ ലോകത്തെ ആറാമത്തെ [[ദ്വീപ്|ദ്വീപാണ്]] സുമാത്ര. സ്വർണ്ണദ്വീപ് എന്നായിരുന്നു സുമാത്രയുടെ പ്രാചീന ([[സംസ്കൃതം|സംസ്കൃത]]) നാമം. [[ഇന്ത്യ|ഇന്ത്യയ്ക്കും]] [[ചൈന|ചൈനയ്ക്കുമിടയിലെ]] വ്യാപാരമാർഗത്തിൽ കിടക്കുന്നതുകൊണ്ട് ഇവിടെ പ്രാചീനകാലത്തു തന്നെ ഇന്ത്യൻ സംസ്കാരം വേരോടി. [[ശ്രീവിജയസാമ്രാജ്യം]] സുമാത്രയിലാണ് ഉടലെടുത്തത്. [[ആച്ചേ]] കേന്ദ്രമാക്കിയുള്ള സമുദ്ര എന്ന ഹിന്ദുരാജവംശം പതിമൂന്നാം നൂറ്റാണ്ടിൽ [[ഇസ്‌ലാം|ഇസ്ലാം മതം]] സ്വീകരിച്ചു. ഇവിടം സന്ദർശിച്ച [[ഇബ്ൻ ബത്തൂത്ത|ഇബ്ൻ ബത്തൂത്തയാണ്]] സമുദ്രയെ സുമാത്രയെന്ന് തെറ്റായി ധരിച്ചത്. ഭൂമധ്യരേഖ സുമാത്രയിലൂടെ കടന്നു പോകുന്നു. വൻതോതിൽ [[പെട്രോളിയം]] നിക്ഷേപമുള്ള സുമാത്ര, [[എണ്ണപ്പന|പനയെണ്ണയ്ക്കും]] പ്രസിദ്ധമാണ്. [[മഴക്കാട്|മഴക്കാടുകളാണ്]] ദ്വീപിന്റെ മറ്റൊരു സവിശേഷത. അപൂർവ്വും ഗംഭീരവുമായ സസ്യ ജന്തു പ്രകൃതി ഇവിടെയുണ്ട്. ലോകത്തെ ഏറ്റവും വലിയ പൂവായ [[റഫ്ളീസിയ]], ഏറ്റവും ഉയരമുള്ള പൂവായ ടൈറ്റൻ അരും, സുമാത്രൻ പൈൻ തുടങ്ങിയ സസ്യങ്ങളും [[കടുവ#സുമാത്രൻ കടുവ|സുമാത്രൻ കടുവ]], [[ഒറാങ്ങ്ഉട്ടാൻ]], [[സുമാത്രൻ കാണ്ടാമൃഗം|കാണ്ടാമൃഗം]], [[ആന]], [[പുള്ളിപ്പുലി |പുലി]] തുടങ്ങിയ ജന്തുക്കളും മഴക്കാടുകളിൽ ധാരാളമുണ്ട്. പത്ത് ദേശീയ ഉദ്യാനങ്ങളിൽ മൂന്നെണ്ണത്തിന് ലോകപൈകൃതകേന്ദ്രങ്ങൾ എന്ന പദവിയുണ്ട്. പൾപ് വ്യവസായവും പനന്തോട്ടങ്ങളുമാണ് [[മഴക്കാട്|മഴക്കാടുകൾക്ക്]] ഭീഷണി. [[കാനേഷുമാരി|ജനസംഖ്യയിൽ]] 90 ശതമാനവും മുസ്ലിങ്ങളാണ്.
 
[[വർഗ്ഗം:ഇന്തോനേഷ്യയിലെ ദ്വീപുകൾ‎]]
"https://ml.wikipedia.org/wiki/സുമാത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്