"ജോൺ സി. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
1936-ൽ കോട്ടയത്തെ നാട്ടകത്ത് ജനിച്ചു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോഴിക്കോട് ദേവഗിരി കോളേജിൽ 1960 മുതൽ അദ്ധ്യാപകനായി ജോലി ആരംഭിച്ചു. പിന്നീട് പയ്യന്നൂർ കോളേജ് ആരംഭിച്ചപ്പോൾ അവിടത്തെ ജന്തുശാസ്ത്ര വിഭാഗം മേധാവി ആയി മാറി. പരിസ്ഥിതി ആചാര്യൻ എന്ന നിലയിലാണ് കലാലയങ്ങളിൽ അറിയപ്പെട്ടിരുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി പഠന ക്യാമ്പ് ഏഴിമലയിൽ സംഘടിപ്പിച്ചു. ഇതിനു ശേഷം ഒട്ടേറെ പരിസ്ഥിതി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 1972-ൽ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബ്ബ് സ്ഥാപിച്ചു. 1977-ൽ സൊസൈറ്റി ഫോർ എൻ‌വയോൺമെന്റ് എഡ്യൂക്കേഷൻ കേരള [[സീക്ക്]] സ്ഥാപിച്ചു. ഒരേ ഭൂമി ഒരേ ജീവൻ എന്ന സംഘടനയും പ്രതിഷ്ഠാനം കൂട്ടായ്മയും തുടങ്ങി.
 
മൈന, [[സൂചിമുഖി]], പ്രസാദം ആംഖ് എന്നീ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കിയ അദ്ദേഹം പരിസ്ഥിതി സംബന്ധമായ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.പ്രകൃതി നിരീക്ഷണവും വ്യത്യാസവും, ഉറങ്ങുന്നവരുടെ താഴ്വരകൾ എന്നിവയാണ് പ്രധാന കൃതികൾ. 2008 ഒക്ടോബർ 11ന് തന്റെ 72- മത്തെ വയസ്സിൽ അന്തരിച്ചു ആത്മകഥയായ ഹരിതദർശനം മരണാനന്തരമാണ് പ്രകാശിതമായത്.<ref>[http://www.mathrubhumi.com/php/featureDetails.php?general_links_id=8&feature_category_id=1261&general_ns_dt=2008-10-13&general_archive_display=yes&Farc= മാതൃഭൂമി (2008 ഒക്ടോബർ 13)] ശേഖരിച്ചത് (2009 ഓഗസ്റ്റ് 7)</ref>.
 
==അവാർഡുകൾ==
"https://ml.wikipedia.org/wiki/ജോൺ_സി._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്