"സിറിലിക് ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12:
|sample=Romanian-kirilitza-tatal-nostru.jpg
}}
ആദ്യ [[ബൾഗേറിയൻ സാമ്രാജ്യം|ബൾഗേറിയൻ സാമ്രാജ്യത്തിൽ]] വികസിപ്പിക്കപ്പെട്ട ഒരു എഴുത്തുരീതിയാണ് '''സിറിലിക് അക്ഷരമാല''' അഥവാ '''സിറിലിക് ലിപി'''({{pronIPAc-en|sɨˈrɪlɪks|ɨ|ˈ|r|ɪ|l|ɪ|k}}). ആദ്യത്തെ രണ്ട് അക്ഷരങ്ങളുടെ പഴയ നാമങ്ങളിൽ നിന്ന് അസ്ബുക എന്ന പേരിലും ഇത് അറിയപ്പെടുന്നു. [[ബൾഗേറിയൻ]], [[റഷ്യൻ]], [[ബെലാറസിയൻ]], [[റുസിൻ]], [[മാസിഡോണിയൻ]], [[സെർബിയൻ]], [[യുക്രൈനിയൻ]] എന്നീ സ്ലാവിക് ഭാഷകളും [[മൊൾഡോവൻ]], [[കസാഖ്]], [[ഉസ്ബെക് ഭാഷ|ഉസ്ബെക്]], [[കിർഗിസ്]], [[താജിക്]], [[തുവാൻ]], [[മംഗോളിയൻ]] എന്നീ ഇതരഭാഷകളും ഈ എഴുത്തുരീതി ഉപയോഗിക്കുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മിക്ക രാജ്യങ്ങളും ഈ ലിപിയാണ് പിൻതുടരുന്നത്. സിറിലിക് അക്ഷരമാല ഉപയോഗിക്കുന്ന എല്ലാ ഭാഷകളിലും എല്ലാ അക്ഷരങ്ങൾക്കും ഉപയോഗമില്ല.
 
മിക്ക സംഘടനകളും സിറിലിക് ലിപിക്ക് ഔദ്യോഗികപദവി നൽകിയിട്ടുണ്ട്. [[2007]] [[ജനുവരി 1]]-ന് [[ബൾഗേറിയ]] [[യൂറോപ്യൻ യൂണിയൻ|യൂറോപ്യൻ യൂണിയന്റെ]] ഭാഗമായതോടെ [[ലാറ്റിൻ അക്ഷരമാല|ലാറ്റിൻ]], [[ഗ്രീക്ക് അക്ഷരമാല|ഗ്രീക്ക്]] എന്നിവയ്ക്ക് ശേഷം യൂറോപ്യൻ യൂണിയനിലെ മൂന്നാമത്തെ ഔദ്യോഗിക അക്ഷരമാലയായി സിറിലിക് മാറി.
 
[[First Bulgarian Empire|ആദ്യ ബൾഗേറിയൻ സാമ്രാജ്യത്തിന്റെ]] കാലത്ത് എ.ഡി. പത്താം നൂറ്റാണ്ടിൽ [[Preslav Literary School|പ്രീസ്ലാവ് ലിറ്റററി]] സ്കൂളിൽ വികസിപ്പിച്ചെടുത്ത [[Early Cyrillic|ആദ്യകാല സിറിലിക്]] ലിപിയിൽ നിന്നാണ് സിറിലിക് ലിപി വികസിച്ചത്.<ref>[http://books.google.bg/books?id=YIAYMNOOe0YC&pg=PR1&dq=Curta,+Florin,+Southeastern+Europe+in+the+Middle+Ages,+500-1250+(Cambridge+Medieval+Textbooks),+Cambridge+University+Press&hl=bg&redir_esc=y#v=onepage&q=Cyrillic%20preslav&f=false Southeastern Europe in the Middle Ages, 500-1250, Cambridge Medieval Textbooks, Florin Curta, Cambridge University Press, 2006, ISBN 0521815398, pp. 221-222.]</ref><ref>[http://books.google.bg/books?id=J-H9BTVHKRMC&pg=PR3-IA34&lpg=PR3-IA34&dq=The+Orthodox+Church+in+the+Byzantine+Empire+Cyrillic+preslav+eastern&source=bl&ots=5wJtmSzw6i&sig=bZyTZcISR7rKVzdTre9TsNxLvXM&hl=bg#v=onepage&q=%20preslav%20eastern&f=false The Orthodox Church in the Byzantine Empire, Oxford History of the Christian Church, J. M. Hussey, Andrew Louth, Oxford University Press, 2010, ISBN 0191614882, p. 100.]</ref> 2011-ൽ ഉദ്ദേശം 25.2 കോടി ആൾക്കാർ [[Eurasia|യൂറേഷ്യയിൽ]] ഇത് ഔദ്യോഗിക [[alphabet|ലിപിയായി]] തങ്ങളുടെ ദേശീയഭാഷകളിൽ ഉപയോഗിക്കുന്നുണ്ട്. ഇതിൽ പകുതിപ്പേരും [[Russia|റഷ്യയിലാണ്]].<ref>{{cite web|author=Česky |url=http://en.wikipedia.org/wiki/List_of_countries_by_population |title=List of countries by population - Wikipedia, the free encyclopedia |publisher=En.wikipedia.org |date= |accessdate=2012-06-13}}</ref> [[List of writing systems by adoption|ലോകത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന]] എഴുത്തുരീതികളിൽ ഒന്നാണിത്.
 
[[Greek alphabet|ഗ്രീക്ക്]] [[uncial script|അൺസിയൽ ലിപിയിൽ]] നിന്നാണ് സിറിലിക് ഉത്ഭവിച്ചത്. പഴയ [[Glagolitic alphabet|ഗ്ലാഗോലിറ്റിക് ലിപിയിൽ]] നിന്നും [[Old Church Slavonic|ഓൾഡ് ചർച്ച് സ്ലാവോണിക്]] ലിപിയിൽ നിന്നും ഗ്രീക്ക് ഭാഷയിലില്ല്ലാത്ത ശബ്ദങ്ങളുടെ അക്ഷരങ്ങൾ സ്വീകരിക്കപ്പെട്ടു. [[Saints Cyril and Methodius|വിശുദ്ധ സിറിൾ, മെഥോഡിയസ്]] എന്നീ രണ്ട് സഹോദരന്മാരുടെ ബഹുമാനാർത്ഥമാണ് (ഇവരാണ് [[Glagolitic alphabet|ഗ്ലാഗോലിറ്റിക് ലിപി സൃഷ്ടിച്ചത്]]) ഈ ലിപിക്ക് സിറിലിക് എന്ന പേരു നൽകപ്പെട്ടത്.
 
== അക്ഷരമാല ==
"https://ml.wikipedia.org/wiki/സിറിലിക്_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്