"അറബി ലിപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 186:
 
അറബി അക്ഷരങ്ങളുടെ ഉത്ഭവം [[Nabataean alphabet|നബാത്തിയൻ അക്ഷരങ്ങളിൽ]] നിന്നാണെന്നാണ് സൂചന. [[Aramaic|അരമായ]] ഭാഷയുടെ [[Nabataean|നബാത്തിയൻ]] ഭാഷാഭേദം എഴുതാനായിരുന്നു ഈ അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നത്. നാലാം നൂറ്റാണ്ടിലെ ''{{transl|ar|[[Jabal Ramm|ജബൽ റം]]}}'' എന്ന ലിഖിതമാണ് അറബി ഭാഷയിലുള്ള ഏറ്റവും പഴയ എഴുത്തായി പരിഗണിക്കപ്പെടുന്നത് ( ഇത് [[Jordan|ജോർദാനിലെ]] ''{{transl|ar|ALA|[[Aqaba|‘അക്വബയുടെ]]}}'' 50 കിലോമീറ്റർ കിഴക്കാണ്). [[Syria|സിറിയയിലെ]] [[Zebed|സെബേദിലെ]] 512-ലെ ലിഖിതമാണ് കൃത്യമായി കാലനിർണ്ണയം ചെയ്യപ്പെട്ടിട്ടുള്ള ആദ്യ ലിഖിതം. [[pre-Islamic Arabic inscriptions|ഇസ്ലാമിനു മുൻപുള്ള അറബി ലിഖിതങ്ങളിൽ]] അഞ്ചെണ്ണം മാത്രമേ ഇപ്പോഴും നിലനിൽക്കുന്നുള്ളൂ. മറ്റു ചിലവ ഇസ്ലാമിനു മുൻപുള്ളതാകാൻ സാദ്ധ്യതയുണ്ട്. അക്ഷരങ്ങൾക്കും മുകളിലും താഴത്തും കുത്തുകൾ ചേർത്തു തുടങ്ങിയത് പിന്നീടാണ്. അരമായ ഭാഷയിൽ അറബിയെ അപേക്ഷിച്ച് കുറച്ച് ഫോണമുകളേ ഉണ്ടായിരുന്നുള്ളൂ. ആദ്യകാല എഴുത്തുകളിൽ 15 അക്ഷരരൂപങ്ങൾ കൊണ്ട് 28 സ്വരങ്ങൾ എഴുതേണ്ട സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. [[Book Pahlavi|പഹ്ലവി]] അക്ഷരമാലയും ഇതുപോലെ തന്നെ പ്രശ്നം നിറഞ്ഞതായിരുന്നു. ഇത്തരം കുത്തുകളുപയോഗിക്കുന്ന ആദ്യ രേഖ നിലവിലുള്ള ആദ്യ അറബി [[papyrus|പാപ്പിറസ്]] ഗ്രന്ഥവുമാണ് ([[PERF 558|പി.ഇ.ആർ.എഫ്. 558]]). ഇതിന്റെ കാലഗണന 643 ഏപ്രിലിലാണെന്നാണ്. കുത്തുകൾ ഉപയോഗിക്കുന്നത് പിന്നെയും വളരെക്കാലം നിർബന്ധമായിരുന്നുമില്ല. ലിപികളിലെ ഇത്തരം പ്രശ്നമൊഴിവാക്കാൻ ഒരുപക്ഷേ പ്രധാന ഗ്രന്ഥങ്ങൾ കാണാതെ പഠിക്കുക എന്ന രീതിയായിരുന്നു അവലംബിച്ചിരുന്നത്.
 
പിന്നീടാണ് സ്വരങ്ങളുടെ അടയാളങ്ങളും ''{{transl|ar|ALA|hamzah}}'' എന്ന അടയാളവും ഉപയോഗിച്ചുതുടങ്ങിയത്. ഏഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു ഇത്. 786-ഓടെ ഇപ്പോൾ നിലവിലുള്ള സംവിധാനം ''{{transl|ar|ALA|[[al-Farahidi|അൽ ഫറാഹിദി]]}}'' സ്വീകരിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അറബി_ലിപി" എന്ന താളിൽനിന്ന് ശേഖരിച്ചത്