"ഗസ്നവി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.) (42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q249578 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
സെബുക്റ്റ്ജിന്റെ മരണത്തിന് ഒരു വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ പുത്രൻ ഷാ മഹ്മൂദ്, ഗസ്നവി സാമ്രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. ഇദ്ദേഹം ഗസ്നിയിലെ മഹ്മൂദ് എന്ന പേരിലും പ്രശസ്തനാണ്. 998 മുതൽ 1030 വരെയാണ് മഹ്മൂദിന്റെ ഭരണകാലം. മഹ്മൂദിന്റെ കാലത്ത്, ഗസ്നി, ഇസ്ലാമികലോകത്തെ ഏറ്റവും ശക്തമായ സാമ്രാജ്യമായി വളർന്നു. 999-വരെയും, സമാനിദുകളുടെ പ്രതിനിധി എന്ന നിലയിലായിരുന്നു മഹ്മൂദും ഭരണം നടത്തിയിരുന്നത്. എന്നാൽ ഈ വർഷം, വടക്കുനിന്നുള്ള മറ്റൊരു തുർക്കിക് വിഭാഗക്കാരായ [[ഖ്വാറക്കനിഡുകൾ]] അഥവാ ഐലക് ഖാൻ‌മാർ, സമാനിദുകളെ തോൽപ്പിക്കുകയും ചെയ്തതോടെ മഹ്മൂദ് സ്വതന്ത്രഭരണം ആരംഭിച്ചു.
 
കാബൂളിലെ [[ശാഹി രാജവംശങ്ങൾ|ഹിന്ദു ശാഹി രാജാക്കന്മാരെ]] അന്തിമമായി പരാജയപ്പെടുത്തിയ മഹ്മൂദ് തുടർന്ന് നിരവധി തവണ ഇന്ത്യയിലേക്ക് ആക്രമണം അഴിച്ചു വിടുകയും സമ്പന്നമായ ഇന്ത്യൻ നഗരങ്ങൾ കൊള്ളയടിക്കുകയും ചെയ്തു.<ref name=afghans12/>.
 
ഇതിനു പുറമേ വടക്ക് ട്രാൻസോക്ഷാനയിൽ നിന്നുള്ള തുർക്കിക് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട മഹ്മൂദ്, 1017-ൽ [[ആറൽ കടൽ|ആറൽ കടലിന്]] തെക്കുള്ള [[ഖ്വാറസം]] തന്റെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്തു. വടക്കൻ ഇറാനിലെ [[ഷിയ|ഷിയാക്കളുടെ]] [[ബുയിദ് സാമ്രാജ്യം|ബുയിദ് സാമ്രാജ്യത്തിനെതിരെയുള്ള]] നടപടികളിൽ, [[സുന്നി|സുന്നികളായ]] ഖലീഫമാരെ സഹായിക്കുകയും [[ഹമദാൻ|ഹമദാനും]] [[റായ്യ്|റായ്യും]] ബുയിദുകളിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1820045" എന്ന താളിൽനിന്ന് ശേഖരിച്ചത്