"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
[[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മട്ടന്നൂർ|മട്ടന്നൂരിലാണ്]] ശങ്കരൻകുട്ടി ജനിച്ചത്. അദ്ദേഹത്തിന്റെ പൂർവികന്മാർ [[മട്ടന്നൂർ മഹാദേവക്ഷേത്രം|മട്ടന്നൂർ ക്ഷേത്രത്തിലെ]] ചെണ്ടക്കാരായിരുന്നു.
 
[[സോപാന സംഗീതം|സോപാനസംഗീതത്തിന്റെയും]] ക്ഷേത്രാരാധനകളുടെയും അന്തരീക്ഷത്തിലാണ് മട്ടന്നൂർ ശങ്കരൻ കുട്ടി വളർന്നുവന്നത്വളർന്നത്. വീട്ടിൽ നിന്നു തന്നെ അദ്ദേഹം ബാല്യത്തിലേ [[ചെണ്ട|ചെണ്ടയും]] [[ഇടക്ക|ഇടക്കയും]] അഭ്യസിച്ചു. പിന്നീട് [[പേരൂർ]] [[ഗാന്ധി സേവാ സദനം|ഗാന്ധി സേവാ സദനത്തിൽ]] നിന്ന് അദ്ദേഹം [[കഥകളി]] ചെണ്ടയിൽ പാഠങ്ങൾ അഭ്യസിച്ചു. ഈ വിദ്യാലയത്തിലെ ഗുരുക്കളായിരുന്ന [[പല്ലശ്ശന ചന്ദ്ര മന്നടിയാർ|പല്ലശ്ശന ചന്ദ്ര മന്നടിയാരിൽ]] നിന്നും [[സദനം വാസു|സദനം വാസുവിൽ]] നിന്നുമായിരുന്നു അദ്ദേഹം [[തായമ്പക|തായമ്പകയും]] കഥകളി ചെണ്ടയും പഠിച്ചത്. [[തൃശ്ശൂർ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി ക്ഷേത്രത്തിലെ]] അടിയന്തിരക്കാരനായിരുന്ന പട്ടരാത്ത് ശങ്കരമാരാരിൽ നിന്നും അദ്ദേഹം [[ഇടക്ക|ഇടക്കയും]] അഭ്യസിച്ചു. സദനത്തിൽ നിന്ന് കഥകളി ചെണ്ടയിൽ ഡിസ്റ്റിംഷനോടെ പഠനം പൂർത്തിയാക്കുമ്പോൾ അദ്ദേഹം [[തായമ്പക]], [[കഥകളി]] ചെണ്ട, എന്നിവയ്ക്കു പുറമേ [[സോപാന സംഗീതം]], [[പാണി]] എന്നിവയിലും നിപുണനായി മാറിയിരുന്നു{{അവലംബം}}.
 
[[വെള്ളിനേഴി]] ഗവ.ഹൈസ്ക്കൂളിൽ കഥകളി വിഭാഗം ചെണ്ട അദ്ധ്യാപകനായും ഇദ്ദേഹം ജോലി ചെയ്തിരുന്നു.
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്