"ശങ്കരനും മോഹനനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

203 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 21:
}}
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ ജയസൂര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ശങ്കരനും മോഹനനും'''. കഥ, തിരക്കഥ എന്നിവയും ടി.വി. ചന്ദ്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[റിമ കല്ലിങ്കൽ]], [[മീരാ നന്ദൻ]] എന്നിവരാണ് ജയസൂര്യയുടെ നായികാകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[സുരാജ് വെഞ്ഞാറമൂട്]], [[സുധീഷ്]], [[ശിവജി ഗുരുവായൂർ]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
==കഥാതന്തു==
കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് കാലത്ത് പാമ്പു കടിയേറ്റു മരിക്കുന്ന ശങ്കരൻ മാഷ് (ജയസൂര്യ), അനിയൻ മോഹനകൃഷ്ണനെ (ജയസൂര്യ) വിടാതെ പിന്തുടരുകയാണ്. തന്റെ ഭാര്യ രാജലക്ഷ്മി (മീരാ നന്ദൻ) യോട് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവൾ മറ്റാരെയും വിവാഹം കഴിക്കരുതെന്നും, ശങ്കരന് മോഹനൻ വഴി അറിയിക്കണം. ശങ്കരന്റെ ആ മോഹം രാജലക്ഷ്മിയെ അറിയിക്കാൻ മോഹനകൃഷ്ണൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
 
==സംഗീതം==
കെ ജയകുമാർ രചിച്ച ഗാനത്തിന് [[മോഹൻ സിതാര]] സംഗീതം നൽകിയിരിക്കുന്നു.
 
==അണിയറ പ്രവർത്തകർ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1819347" എന്ന താളിൽനിന്ന് ശേഖരിച്ചത്