"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
{{rquote|right|യുദ്ധത്തിന്റെ സ്വഭാവം ''ഒരിക്കലും'' മാറുന്നില്ല. അതിന്റെ ബാഹ്യ സ്വഭാവം മാത്രമേ മാറുന്നുള്ളൂ. [[Joshua|ജോഷ്വ]], [[David|ദാവീദ്]], [[Hector|ഹെക്ടർ]] [[Achilles|അച്ചിലിസ്]] എന്നിവർ സൊമാലിയയിലും ഇറാക്കിലും നമ്മുടെ സൈനികർ നടത്തിയ യുദ്ധത്തെ തിരിച്ചറിയും. യൂണിഫോമുകൾ മാറും, ഓടിനുപകരം ടൈറ്റാനിയം ഉപയോഗിക്കുകയും അമ്പുകൾക്കും പകരം ലേസർ നിയന്ത്രിത ബോംബുകളും ഉപയോഗിക്കപ്പെട്ടാലും തങ്ങളുടെ ശത്രുക്കളെ ബാക്കിയുള്ളവരുടെ കീഴടങ്ങൽ വരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുകയും അവരെ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയുമാണ്.|[[Ralph Peters|റാൽഫ് പീറ്റേഴ്സ്]]<ref>Peters, Ralph. ''New Glory: Expanding America's Global Supremacy'', 2005. p. 30</ref>}}
സൈനികർ (വ്യക്തികളും ഗ്രൂപ്പുകളും) യുദ്ധത്തിനിടെ പെരുമാറുന്നതിൽ വലിയ വ്യത്യാസങ്ങളുണ്ട്. ചില സാഹചര്യങ്ങളിൽ സൈനികർ [[genocide|വംശഹത്യയും]], [[war rape|ബലാത്സംഗവും]] [[ethnic cleansing|വംശശുദ്ധീകരണവും]] നടത്തുമെങ്കിലും സാധാരണഗതിയിൽ സൈനികർ ചട്ടങ്ങളനുസരിച്ചും പ്രതീകാത്മകമായുള്ളതുമായ പ്രവൃത്തികളാണ് ചെയ്യുക. സൈനികർ ശത്രുക്കളോട് പൂർണ്ണമായും അക്രമസ്വഭാവം പ്രകടിപ്പിക്കുകയാണെങ്കിൽ ഉണ്ടാകാവുന്ന മരണനിരക്ക് മിക്കപ്പോഴും യുദ്ധങ്ങളിൽ ഉണ്ടാകാറില്ല.<ref name="autogenerated1996">{{cite book|last=Lt. Col. Dave Grossman|title=On Killing – The Psychological Cost of Learning to Kill in War & Society|publisher= Little, Brown & Co., |year=1996}}</ref> ശത്രുതാമനോഭാവം കുറയ്ക്കുന്ന തരം പെരുമാറ്റം ഒന്നാം ലോകമഹായുദ്ധത്തിനിടെ പലവട്ടം ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന് ഒരു മോർട്ടാർ അബദ്ധത്തിൽ ബ്രിട്ടീഷ് സൈനികർക്കുമേൽ പതിച്ചപ്പോൾ വെടിവെപ്പുണ്ടായെങ്കിലും ഒരു ജർമൻ സൈനികൻ മാപ്പപേക്ഷ ഉറക്കെ പറഞ്ഞതോടെ ഇത് അവസാനിക്കുകയായിരുന്നു.<ref>Axelrod, Robert. 1984. ''The Evolution of Cooperation.'' New York: Basic Books.</ref> പ്രാധമിക കർമ്മങ്ങൾ ചെയ്യുന്ന സൈനികർക്കുമേൽ വെടിയുതിർക്കാതിരിക്കുക, പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നവരെ വെടിവെക്കാതിരിക്കുക എന്നിങ്ങനെയുള്ള പ്രവൃത്തികളും ഒന്നാം ലോകമഹായുദ്ധത്തിൽ കാണപ്പെട്ടിരുന്നു.
 
യുദ്ധം ചെയ്യുന്നവർ തമ്മിൽ മാനസികമായി ഉണ്ടാകുന്ന അകൽച്ചയും ആധുനിക യുദ്ധോപകരണങ്ങളുടെ മാരകശേഷിയും ഈ പ്രഭാവത്തെ ഇല്ലാതാക്കിയേക്കും. യുദ്ധത്തിലെ അസാധാരണ സാഹചര്യങ്ങൾ സാധാരണ വ്യക്തികൾ ക്രൂരതകൾ ചെയ്യുന്നതിന് കാരണമായേക്കും.<ref>{{cite book|last=Waller|first=James|title=Becoming Evil: How Ordinary People Commit Genocide and Mass Killing}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്