"യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13:
യുദ്ധം ആ പേരിൽ അറിയപ്പെടണമെങ്കിൽ ആയുധങ്ങളോ [[military technology and equipment|സൈനിക സാങ്കേതികവിദ്യയോ ഉപകരണങ്ങളോ]] ഉപയോഗിച്ചുകൊണ്ട് സൈന്യങ്ങൾ [[military tactics|സൈനിക തന്ത്രങ്ങളും]] [[operational art|വിന്യാസകലയും]] പ്രയോഗിക്കുന്ന ബലാബലപരീക്ഷണം നടത്തേണ്ടതുണ്ട്. [[military logistics|സൈനിക ലോജിസ്റ്റിക്സ്]] അനുസരിച്ചുള്ള [[military strategy|സൈനിക സ്ട്രാറ്റജി]] യുദ്ധ‌ത്തിൽ ഉപയോഗിക്കപ്പെടും. സൈനിക ചരിത്രത്തിലാകെ ചിന്തകർ [[philosophy of war|യുദ്ധത്തിന്റെ തത്ത്വചിന്ത]] മനസ്സിലാക്കാനും ഇതിനെ [[military science|ഒരു ശാസ്ത്രമായി]] ഉയർത്താനുമാണ് ശ്രമിച്ചിട്ടുള്ളത്.
[[File:Bundesarchiv Bild 183-H25224, Guernica, Ruinen.jpg|thumb|[[Guernica|ഗൂർണിക്കയുടെ]] നഷ്ടാവശിഷ്ടങ്ങൾ (1937). [[Spanish Civil War|സ്പാനിഷ് ആഭ്യന്തരയുദ്ധം]] യൂറോപ്പിലെ ഏറ്റവും രക്തരൂക്ഷിതവും ക്രൂരവുമായ ആഭ്യന്തരയുദ്ധങ്ങളിലൊന്നായിരുന്നു.]]
 
ആധുനിക സൈനിക ശാസ്ത്രം പല ഘടകങ്ങൾ പരിശോധിച്ചാണ് [[Defence policy|ദേശീയ പ്രതിരോധ നയം]] സൃഷ്ടിക്കുന്നത്. യുദ്ധം ആരംഭിക്കുന്നതിനു മുൻപായി യുദ്ധം നടക്കുന്നയിടങ്ങളിലെ പരിസ്ഥിതി, രാജ്യത്തിന്റെ സൈന്യം സ്വീകരിക്കാൻ പോകുന്ന നിലപാടുകൾ എന്തു തരം യുദ്ധമാണ് ചെയ്യാനുദ്ദേശിക്കുന്നത് എന്നിവ പരിഗണിക്കപ്പെടും.
 
[[Conventional warfare|പരമ്പരാഗത യുദ്ധമുറകൾ]] തുറന്ന യുദ്ധത്തിലൂടെ എതിരാളിയുടെ സൈനികശക്തി വെട്ടിക്കുറയ്ക്കാനുള്ള ശ്രമമാണ്. നിലവിലുള്ള രാജ്യങ്ങൾ തമ്മിലുള്ള പ്രഖ്യാപിത യുദ്ധമാണിത്. ആണവ, ജൈവ, രാസ ആയുധങ്ങൾ ഉപയോഗിക്കാതിരിക്കുകയോ ചുരുങ്ങിയ അളവിൽ മാത്രം വിന്യസിപ്പിക്കുകയോ ആണ് ഇത്തരം യുദ്ധത്തിൽ ചെയ്യുന്നത്.
 
[[unconventional warfare|പരമ്പരാഗതമല്ലാത്ത യുദ്ധത്തിൽ]] ഒരു കക്ഷിയെ രഹസ്യമായി പിന്തുണയ്ക്കുകയോ ഒരു കക്ഷിയെ മറിച്ചിടുകയോ ചെയ്ത് വിജയം നേടാനാണ് ശ്രമിക്കുന്നത്.
 
==യുദ്ധനടത്തിപ്പും യുദ്ധത്തിലെ പെരുമാറ്റവും==
"https://ml.wikipedia.org/wiki/യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്