"കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87.109.92.225 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1804387 നീക്കം ചെയ്യുന്നു
വരി 82:
{{പ്രധാനലേഖനം|കൃഷ്ണപുരം കൊട്ടാരം}}
[[ചിത്രം:KrishnapuramPalace Desc.JPG|thumb|250px]]
കായംകുളത്തെ ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ് [[കൃഷ്ണപുരം കൊട്ടാരം]]. [[ദേശീയപാത 47|ദേശീയപാത 47-ൽ]] കായംകുളത്തുനിന്നും [[ഓച്ചിറ|ഓച്ചിറയിലേക്ക്]] പോകുന്ന വഴി കായംകുളം പട്ടണത്തിൽ നിന്നും 3.5 കിലോമീറ്റർ അകലെയാണ് കൃഷ്ണപുരം കൊട്ടാരം. പുരാവസ്തുവകുപ്പ് ആണ് ഈ കൊട്ടാരം കാത്തുസൂക്ഷിക്കുന്നത്. കൊട്ടാരവും [[തിരുവിതാംകൂർ]] മഹാരാജാവായിരുന്ന [[മാർത്താണ്ഡവർമ്മ]]യുടെ സ്വത്തുക്കളും പൊതുജനങ്ങൾക്കായി പ്രദർശനത്തിനു തുറന്നുകൊടുത്തിരിക്കുന്നു. കൊട്ടാരത്തിനുള്ളിലെ വലിയ കുളം പ്രശസ്തമാണ്. ഈ കുളത്തിന്റെ അടിയിൽ നിന്നും മഹാരാജാവിന് ശത്രുക്കളിൽ നിന്ന് രക്ഷപെടാനായി ഉള്ള ഒരു ഭൂഗർഭ രക്ഷാമാർഗ്ഗം ഉണ്ടെന്നാണ് കേട്ടുകേൾവി. ഇപ്പോൾ [[വേലുത്തമ്പി ദളവ|വേലുത്തമ്പി ദളവയുടെ]] വാളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.'' കായംകുളം വളരെ പ്രബലമായ ഒരു നാട്ടുരാജ്യമായിരുന്നു. തെക്ക് കന്നേറ്റി([[കരുനാഗപ്പള്ളി]])യും,വടക്ക് ത്രിക്കുന്നപ്പുഴയും,കിഴക്ക് പന്തളംദേശവഴിയും,പടിഞ്ഞാറ് [[അറബിക്കടൽ|അറബിക്കടലും]] ആയിരുന്നു അതിർത്തി. [[ഓടനാട്]] എന്ന് കൂടി അറിയപ്പെട്ടിരുന്ന കായംകുളം രാജ്യത്തിന്ന്റെ തലസ്ഥാനം മറ്റത്തു(കണ്ടിയൂർ)നിന്ന് കായംകുളം പട്ടണത്തിന് വടക്കുള്ള എരുവ(കോയിക്കൽ പടി)യിലേക്ക് മാറ്റി സ്താപിച്ചത് പതിനഞ്ചാം ശതകത്തിലാണ്. ഇക്കാലത്തുതന്നെ കൃഷ്ണപുരത്ത് മറ്റൊരു കൊട്ടാരം കൂടി പണികഴിപ്പിച്ചിരുന്നു. അത് കായംകുളം രാജാക്കന്മാരുടെ സൈനിക ആസ്ഥാനം ആയിരുന്നു. മാർത്താണ്ഡവർമ കായംകുളം കീഴടക്കിയ ശേഷം ആ കൊട്ടാരവും കോട്ടയും ഇടിച്ചു നിരത്തുകയും പുതിയതായി മറ്റൊന്ന് പണികഴിപ്പിക്കുകയും ചെയ്തു. അതാണിന്ന് കാണുന്ന കൊട്ടാരം.'' ഇപ്പോഴത്തെ കൊട്ടാരവും വിശാലമായ ഒരു കോട്ടക്കുള്ളിലാണ് നിന്നിരുന്നത്. ആ കോട്ട കെട്ടുന്നതിന് മണ്ണെടുത്ത കുഴിയാണ് അതിർത്തിച്ചിറ.
 
== നാടകസമിതികൾ ==
"https://ml.wikipedia.org/wiki/കായംകുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്