"നാദിർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q192868 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 72:
 
=== മദ്ധ്യേഷ്യൻ ആക്രമണം ===
ദില്ലിക്ക് ശേഷം, [[അമു ദര്യ|അമു ദര്യക്ക്]] വടക്കുള്ള പ്രദേശങ്ങളിലേക്കാണ് ഷാ ശ്രദ്ധതിരിച്ചത്. 1740-നും 41-നുമിടയിൽ [[സമർഖണ്ഡ്]], [[ബുഖാറ]], [[ഖീവ]] തുടങ്ങിയ [[ട്രാൻസോക്ഷ്യാന|ട്രാൻസോക്ഷ്യാനയുടെ]] മിക്ക ഭാഗങ്ങളും നാദിർ ഷാ കീഴടക്കി. അങ്ങനെ മുൻകാല [[ഹഖാമനി സാമ്രാജ്യം|ഹഖാമനി]] പേർഷ്യൻ ചക്രവർത്തിയായിരുന്ന [[ദാരിയസ് മൂന്നാമൻ|ദാരിയസിന്റെ]] അധീനപ്രദേശങ്ങളോളം, നാദിർഷാക്ക് കീഴിലായി.<ref name=afghans14/>
=== തുർക്കിക്കെതിരെയുള്ള ആക്രമണം ===
ട്രാൻസോക്ഷ്യാന ആക്രമണത്തിനു ശേഷം 1741-ൽ നാദിർഷാ [[മശ്‌ഹദ്|മശ്‌ഹദിൽ]] തിരിച്ചെത്തുകയും ഇവിടം തലസ്ഥാനമാക്കുകയും ചെയ്തു. പിൽക്കാലത്തെ നാദിർഷായുടെ ആക്രമണങ്ങൾ, പ്രധാനമായും [[തുർക്കി|തുർക്കിക്കും]] [[പേർഷ്യൻ ഗൾഫ്]] പ്രദേശത്തിനെതിരെയുമായിരുന്നു. പക്ഷേ ഈ യുദ്ധങ്ങൾ പേർഷ്യയുടെ സമ്പദ്സ്ഥിതിയെ പ്രതികൂലമായി കാര്യമായി ബാധിച്ചു. ഷായുടെ അവസാനകാലമായപ്പോഴേക്കും ജനങ്ങൾക്കിടയിലും സൈനികർക്കിടയിലും ആസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു.<ref name=afghanI5/>
"https://ml.wikipedia.org/wiki/നാദിർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്