"ദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
</poem>
 
ദേവന്മാരുടെ അടുത്ത സ്ഥാനമുള്ളവരാണ് [[ഗണദേവതകൾ]] അഥവാ സംഘദേവതകൾ. ഇവരുടെ സംഘനാമങ്ങളും സംഖ്യകളും മഹേശ്വരടീകയിൽ വിവരിക്കുന്നുണ്ട്: ആദിത്യന്മാർ 12, വിശ്വദേവന്മാർ 10, വസുക്കൾ 8, തുഷിതന്മാർ 36, ആഭാസ്വരന്മാർ 64, അനിലന്മാർ 49, മഹാരാജികന്മാർ 220, സാധ്യന്മാർ 12, രുദ്രന്മാർ 11 എന്നിങ്ങനെ. ദേവയോനികളെങ്കിലും ദേവത്വത്തിന്റെ താഴേത്തട്ടിൽ മാത്രം സ്ഥാനം കിട്ടിയ പത്തുകൂട്ടർ ഉണ്ട്. വിദ്യാധരന്മാർ, അപ്സരസ്സുകൾ, [[യക്ഷൻ|യക്ഷന്മാർ]], [[രക്ഷസ്സ്|രക്ഷസ്സുകൾ]], [[ഗന്ധർവൻ|ഗന്ധർവന്മാർ]], കിന്നരന്മാർ, പിശാചന്മാർ, ഗുഹ്യകന്മാർ, സിദ്ധന്മാർ, ഭൂതങ്ങൾ എന്നിവരാണ് ആ പത്തുകൂട്ടർ.
 
സ്വർഗത്തിന്റെ ആധിപത്യം നേടാനായി ദേവന്മാരും [[അസുരൻ|അസുരന്മാരും]] നിരന്തരം മത്സരിച്ചിരുന്നതായി [[പുരാണം|പുരാണങ്ങൾ]] രേഖപ്പെടുത്തുന്നു. ബ്രഹ്മപുത്രനായ [[കശ്യപൻ|കശ്യപന്]] ദക്ഷപുത്രികളായ ദിതിയിലും അദിതിയിലും ഉണ്ടായ പുത്രന്മാരാണ് അസുരന്മാരും ദേവന്മാരും. ശുക്രാചാര്യനാണ് അസുരഗുരു; ബൃഹസ്പതി ദേവഗുരുവും. അഷ്ടദിക്പാലകന്മാരായി നിയോഗിക്കപ്പെട്ട എട്ട് ദേവന്മാരുണ്ട്. കിഴക്ക്-ഇന്ദ്രൻ, തെക്കു കിഴക്ക്-അഗ്നി, തെക്ക്-യമൻ, തെക്കുപടിഞ്ഞാറ്-നിരൃതി, പടിഞ്ഞാറ്-വരുണൻ, വടക്കു പടിഞ്ഞാറ്-വായുദേവൻ, വടക്ക്-കുബേരൻ, വടക്കുകിഴക്ക്-ശ്രീപരമേശ്വരൻ എന്നിവരാണ് അവർ. ഒടുവിൽ പരാമൃഷ്ടനായ ശ്രീപരമേശ്വരനെ ഒരു ദിക്കിന്റെ അധിപതി മാത്രമായിക്കരുതിയത് ശരിയാണോ എന്ന് ചിലർ സംശയിക്കുന്നു. എന്നാൽ ഈ സ്ഥാന നിർണയം കേവലം സാങ്കല്പികമാകയാൽ ഇവിടെ സംശയത്തിന് പ്രസക്തിയില്ല എന്ന വാദം ഉണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ സൃഷ്ടിസ്ഥിതി സംഹാരങ്ങൾക്ക് ഉത്തരവാദികളായ ലോകനാഥന്മാരായി പുരാണങ്ങളിൽ മാനിക്കപ്പെടുന്നവരാണ്. സർവവ്യാപിയും പരമചൈതന്യസ്വരൂപനും ഏകനും അദ്വയനുമായ വിരാട്പുരുഷനെ മൂന്ന് കർമങ്ങൾ നടത്തുന്നതിന്റെ പേരിൽ മൂന്നായി സങ്കല്പിച്ച് ഭക്തന്മാർ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്നു എന്നാണ് സങ്കല്പം.
 
മുപ്പത്തിമുക്കോടി ദേവന്മാരുണ്ടെന്നാണ് പൗരാണിക സങ്കല്പം. ഇവർക്ക് നിഗ്രഹാനുഗ്രഹ ശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ഏതു രൂപം സ്വീകരിക്കാനും യഥേഷ്ടം എവിടെ വേണമെങ്കിലും പ്രത്യക്ഷപ്പെടാനും ഇവർക്ക് സാധിക്കുമത്രെ. ഇന്ദ്രൻ, മിത്രൻ, വരുണൻ, അഗ്നി, പൂഷാവ്, അശ്വിനീദേവന്മാർ എന്നീ ദേവന്മാരെപ്പറ്റിയുള്ള സൂക്തങ്ങളാണ് ഋഗ്വേദത്തിൽ കൂടുതലായും സ്ഥാനം പിടിച്ചിട്ടുള്ളത്.
"https://ml.wikipedia.org/wiki/ദേവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്