"കൽപന ചൗള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| awards ={{CS Medal of Honor}}
|}}
ബഹിരാകാശസഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യൻ വംശജയാണ് '''കൽപന ചാവ്‌ല'''<ref>{{cite news |title='Indo-US astronaut follows Kalpana's footsteps'|author=സലീം റിസ്‌വി |url=http://news.bbc.co.uk/2/hi/south_asia/6169111.stm |newspaper=ബി.ബി.സി. |date=2006 ഡിസംബർ 11 |location=[[ന്യൂയോർക്ക്]] |accessdate=2013 ആഗസ്റ്റ് 8|quote=Almost four years after the death of the first Indian-American astronaut Kalpana Chawla in the Columbia space shuttle disaster, Nasa has sent another woman of Indian origin into space.}}</ref> ([[:en:Kalpana Chawla|Kalpana Chawla]],[[1962]] [[മാർച്ച് 17]] - [[2003]] [[ഫെബ്രുവരി 1]])<ref name ="Science Reporter"/>. [[ഇന്ത്യ|ഇന്ത്യയിൽ ജനിച്ച്]] [[യു.എസ്.എ.|അമേരിക്കൻ]] പൗരത്വമെടുത്ത കൽപന, 2003ലെ [[കൊളംബിയ ബഹിരാകാശ ദുരന്തം|കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിൽ]] മരണമടഞ്ഞു.<ref name ="Science Reporter">{{cite web |url=http://www.msnbc.msn.com/id/28436243/ns/technology_and_science-space/t/nasa-reports-new-details-columbia-deaths/|title=കൽപനാ ചാവ്‌ല|accessdate=2013 ആഗസ്റ്റ് 8}}</ref> 1997ലും [[നാസ|നാസയുടെ]] ബഹിരാകാശയാത്രയിൽ അംഗമായിരുന്നു.
 
== ജീവിതരേഖ ==
നാസയുടെ [[എസ് ടി എസ്-87]] എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു കൽപനയുടെ ആദ്യ ശൂന്യാകാശ യാത്ര. [[കൊളംബിയ ബഹിരാകാശ വാഹനം]] എന്ന ബഹിരാകാശ വാഹനത്തിൽ 1997 [[നവംബർ 19|നവംബർ 19ന്]] അഞ്ച് സഹഗവേഷകർക്കൊപ്പം അവൾ ചരിത്രത്തിലേക്ക് പറന്നുയർന്നു. ഇന്ത്യയിൽ ജനിച്ചവരിൽ കൽപനയ്ക്കു മുമ്പ് [[രാകേഷ് ശർമ്മ]] മാത്രമേ ബഹിരാകാശ യാത്ര നടത്തിയിട്ടുള്ളു. എന്നാൽ അമേരിക്കൻ പൗരത്വമെടുത്ത് അമേരിക്കയെ പ്രതിനിധീകരിച്ചുതന്നെയാണ് കൽപന ചരിത്രം കുറിച്ചത്. രാകേഷ് ശർമ്മയാകട്ടെ സോവിയറ്റ് യൂണിയന്റെ ബഹിരാകാശ വാഹനത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇന്ത്യയെയാണു പ്രതിനിധീകരിച്ചത്.
 
ആദ്യയാത്രയിൽ 375 മണിക്കൂറുകളോളം കൽപന ബഹിരാകാശത്തു ചിലവഴിച്ചു. 65 ലക്ഷം മൈൽ ദൂരം താണ്ടി. ഇതിനിടയിൽ സൂര്യന്റെ ഉപരിതല താപത്തെപ്പറ്റിയുള്ള ഗവേഷണങ്ങൾക്കായി നാസ വികസിപ്പിച്ച സ്പാർട്ടൻ 204 എന്ന കൃത്രിമ ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിക്കാനും അവർ നിയുക്തയായി. എന്നാൽ ഇവിടെ സംഭവിച്ച പിഴവുകൾ മൂലം ഉപഗ്രഹം ഗതിമാറിപ്പോയിരുന്നു. ഇതേത്തുടർന്ന് സ്പാർട്ടനെ നേർഗതിയിലാക്കാൻ സഹയാത്രികരായ വിൻസ്റ്റൺ സ്കോട്ടിനും താക്കോ ദോയിക്കും ശൂന്യാകാശ നടത്തമെന്ന വിഷമകരമായ ദൌത്യമേറ്റെടുക്കേണ്ടി വന്നു. കൽപന വരുത്തിയ പിഴവായി തുടക്കത്തിൽ കരുതപ്പെട്ടെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥവില്ലൻ. നാസ കൽപനയെ കുറ്റ വിമുക്തയാക്കുകയുംകുറ്റവിമുക്തയാക്കുകയും ചെയ്തു.
 
=== കൊളംബിയ ദുരന്തം ===
ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെപ്പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. എന്നാൽ വിധിവൈപരീത്യമെന്നു പറയട്ടെ സുപ്രാധാനമായ ഈ ഗവേഷണത്തിൽ പങ്കാളികളായ ആകാശചാരികൾക്ക് പിന്നീടൊരിക്കലും ബഹിരാകാശ യാത്ര നടത്താനായില്ല.
 
പതിനേഴു ദിവസത്തെ ഗവേഷണങ്ങൾക്കു ശേഷം 2003 ഫെബ്രുവരി ഒന്നിന് [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കൊളംബിയ ചിന്നിച്ചിതറി. കൽപനയടക്കം ഏഴു ബഹിരാകാശ സഞ്ചാരികളും ദുരന്തത്തിൽ മരണമടഞ്ഞു. ഭൌമമണ്ഡലത്തിലേക്കു പ്രവേശിച്ചയുടൻ കൊളംബിയ പൊട്ടിത്തെറിക്കുകയായിരുന്നു. വിക്ഷേപണ സമയത്തു തന്നെ സംഭവിച്ച ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായതെന്ന് പിന്നീട് കണ്ടെത്തി.<ref name ="Science Reporter"/>
 
ആദ്യയാത്രയിൽ കൽപന വരുത്തിയ പിഴവുകളാണ് കൊളംബിയ പൊട്ടിത്തെറിക്കാൻ കാരണമായതെന്ന മട്ടിലുള്ള റിപ്പോർട്ടുകൾ ദുരന്തത്തിനുശേഷം ഏതാനും വാർത്താ മാധ്യമങ്ങളിൽ വന്നിരുന്നു. അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു. എന്നാൽ നാസ കൽപനയെ അസാധാരണയായ ബഹിരാകാശ സഞ്ചാരി എന്നു വിശേഷിപ്പിച്ച് കൽപനയോട് ആദരവു പ്രകടിപ്പിക്കുകയാണു ചെയ്തത്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1815080" എന്ന താളിൽനിന്ന് ശേഖരിച്ചത്