"വിപിൻ മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

imdb
No edit summary
വരി 32:
| footnotes =
}}
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമാണ് '''വിപിൻ മോഹൻ'''. സ്വതന്ത്രഛായാഗ്രഹണം ആരംഭിച്ചത് കന്നഡ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. ''സന്നാഹം'' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി<ref>{{cite news|title= അഞ്ച് സുന്ദരികൾ|url=http://www.mangalam.com/life-style/success/81003?page=0,1|accessdate=07 ഓഗസ്റ്റ് 2013|newspaper=മംഗളം|date=3 ഓഗസ്റ്റ് 2013}}</ref>. ''അപർണ്ണ'' എന്ന ചിത്രത്തിലൂടെ മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള 1981-ലെ സംസ്ഥാന അവാർഡ് നേടി. മലയാളത്തിൽ നൂറില്പരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. [[നാടോടിക്കാറ്റ്]] (1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1988), [[വരവേൽപ്പ്]] (1989), തലയണമന്ത്രം(1990), സന്ദേശം(1991) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി.
 
''നീലക്കുയിൽ''(1954) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. 2010-ൽ പുറത്തിറങ്ങിയ ''ബെസ്റ്റ് ആക്റ്റർ'' എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവായി അഭിനയിച്ചു.
വരി 38:
==കുടുംബം==
 
വിപിൻ മോഹൻ ഇപ്പോൾ തിരുവനന്തപുരത്ത് കവടിയാറിൽ താമസിക്കുന്നു. ''ഞാറ്റടി'' (1979) എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച<ref>beta.bodhicommons.org/article/remembering-actor-murali-and-njatadi മുരളി: ഞാറ്റടിയിലെ തീവ്രവാദി, ബോധി കോമൺസ്</ref> ഗിരിജയാണ് ഭാര്യ. മകൾ മഞ്ജിമ സ്ംസ്ഥാന അവാർഡ് നേടിയ ബാലതാരമായിരുന്നു<ref>http://www.prd.kerala.gov.in/stateawards4.htm സംസ്ഥാന അവാർഡുകൾ, പബ്ലിക് റിലേഷൻസ്, കേരള സർക്കാർ</ref>. മകൻ വിവേക്. മരുമകൾ നീരജ.
 
==ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/വിപിൻ_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്