"ഷാ അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
++ |
||
വരി 1:
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ [[ദില്ലി|ദില്ലിയിൽ]] ജീവിച്ചിരുന്ന ഒരു ഇസ്ലാമികപണ്ഡിതനായിരുന്നു '''ഷാ അബ്ദുൽ അസീസ്''' (ജീവിതകാലം: 1745- 1823 <ref name="nazariapak">http://www.nazariapak.info/pak-history/fighters/ShahAbdulAziz.asp</ref> or d 1823 CE <ref name="nazariapak"/><ref name="intisaarul">www.intisaarul.netfirms.com/vol_1_no_3_al-farouq_newsletter.htm</ref>) ({{lang-ar|'''المحدث شاه عبدالعزيز دهلاوي'''}}). തന്റെ പിതാവായിരുന്ന [[ഷാ വാലിയുള്ള ഖാൻ|ഷാ വാലിയുള്ള ഖാന്റെ]] പാത പിന്തുടർന്ന ഇദ്ദേഹം [[മുഗൾ സാമ്രാജ്യം|മുഗൾ ദില്ലിയിലെ]] ഉപരിവർഗ്ഗം പിന്തുടർന്നിരുന്ന [[സൂഫി|സൂഫി ഇസ്ലാമികമാർഗ്ഗത്തെ]] എതിർക്കുകയും മൗലിക ഇസ്ലാമികചര്യക്കുവേണ്ടി വാദിക്കുകയും ചെയ്തു.
ഇസ്ലാം മതവിശ്വാസികളല്ലാത്തവരോടും പ്രത്യേകിച്ച് അന്ന് ദില്ലിയിൽ വാസമുറപ്പിച്ചിരുന്ന ബ്രിട്ടീഷുകാരോടും ഒത്തൊരുമിച്ചു പോകാൻ അബ്ദുൽ അസീസ് ആഹ്വാനം ചെയ്തിരുന്നു. ഇംഗ്ലീഷുകാർ മനുഷ്യക്കുരങ്ങിന്റെയും ശ്രീലങ്കൻ സ്ത്രീകളുടെയും അല്ലെങ്കിൽ പന്നികളുടെയും സന്തതികളാണെന്ന ഒരു വിശ്വസം ഡെൽഹിക്കാർക്കിടയിലുണ്ടായിരുന്നു. ഖുറാനിലും ഹദീസുകളിലുമുള്ള വിവരങ്ങളനുസരിച്ച് ഈ വിശ്വാസം ശരിയല്ലെന്ന് കാണിച്ചുകൊണ്ട് ഷാ അബ്ദുൽ അസീസ് ഒരു [[ഫത്വ]] പുറപ്പെടുവിക്കുക വരെ ചെയ്തിരുന്നു. മദ്യവും പന്നിയും വിളമ്പുന്നില്ലെങ്കിൽ അവരോടൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്നതിലും തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇംഗ്ലീഷുകാർക്കു കീഴിൽ ജോലി ചെയ്യുന്നതിലും യാതൊരു തെറ്റുമില്ലെന്ന് അദ്ദേഹം സമർത്ഥിച്ചു.<ref name=LM-33>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=33}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA33#v=onepage&q&f=false ഗൂഗിൾ ബുക്സ് കണ്ണി]</ref>
== അവലംബം ==
{{reflist}}
|