"പ്രകാശസംശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 101 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11982 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
[[പ്രമാണം:Seawifs global biosphere.jpg|thumb|right|250px|സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടൺ, കരയിലെ സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രകാശസംശ്ലേഷണത്തിന്റെ ആഗോള വിതരണം.]]
[[പ്രമാണം:Photosynthesis.jpg|thumb|right|250px|സസ്യങ്ങളിൽ നടക്കുന്ന പ്രകാശ സംശ്ലേഷണത്തിന്റെ രാസസൂത്രവാക്യം]]
ഹരിതസസ്യങ്ങൾ, [[ആൽഗകൾ]], ചിലതരം [[ബാക്ടീരിയ|ബാക്റ്റീരിയകൾ]] എന്നിവ, [[സൂര്യൻ|സൂര്യനിൽ]] നിന്നുള്ള [[ഊർജ്ജം]] ഉപയോഗിച്ച്, [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡയോക്സൈഡിനെ]] കാർബോ ഹൈഡ്രേറ്റുകൾ ([[പഞ്ചസാര]]) ആക്കിമാറ്റുന്ന പ്രക്രിയയെയാണ്‌ '''പ്രകാശസംശ്ലേഷണം'''(Photosynthesis) എന്ന് പറയുന്നത്.<ref>[http://www.life.illinois.edu/govindjee/whatisit.htm What is Photosynthesis by Govindjee and Rajni Govindjee]</ref> കാർബൺ ഡയോക്സൈഡും [[ജലം|ജലവും]] ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയിലെ ഉപോല്പ്പന്നമാണ്‌ [[ഓക്സിജൻ]]. ഭൗമാന്തരീക്ഷത്തിലെ ഓക്സിജന്റെ നില പരിപാലിക്കുന്ന ഈ പ്രവർത്തനം മിക്കവാറും എല്ലാ ജീവികളുടെയും പ്രത്യക്ഷമോ പരോക്ഷമോ ആയ ഊർജ്ജസ്രോതസ്സുമാണ്.
 
[[ഹരിതകം]](ക്ലോറോഫിൽ) അടങ്ങിയിരിക്കുന്ന [[പ്രോട്ടീൻ|പ്രോട്ടീനുകളാണ്‌]](photosynthetic reaction centers) [[പ്രകാശം|പ്രകാശത്തിൽനിന്നുമുള്ള]] ഊർജ്ജം ആഗിരണം ചെയ്യുന്നത്, സസ്യങ്ങളിൽ ‍ഈ പ്രോട്ടീനുകൾ ക്ലോറോപ്ലാസ്റ്റുകളിൽ കാണപെടുമ്പോൾ ബാക്റ്റീരിയകളിൽ ഈ പ്രോട്ടീനുകൾ [[കോശം|കോശഭിത്തിയിലാണ്‌]](plasma membrane) കാണപ്പെടുന്നത്. ഹരിതകം ആഗിരണം ചെയ്യുന്ന [[ഊർജ്ജം|ഊർജ്ജത്തിൽ]] കുറച്ചുഭാഗം [[അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ്]] (adenosine triphosphate - ATP)രൂപത്തിൽ ശേഖരിക്കപ്പെടുന്നു, ബാക്കി ഊർജ്ജം, [[ജലം]] പോലെയുള്ള വസ്തുക്കളിൽനിന്നും [[ഇലക്ട്രോൺ|ഇലക്ട്രോണുകളെ]] നീക്കം ചെയ്യാൻ ഉപയോഗിക്കുന്നു. These electrons are then used in the reactions that turn carbon dioxide into organic compounds. ഈ ഇലക്ട്രോണുകളെ ഉപയോഗിച്ചാണ്‌ [[കാർബൺ ഡയോക്സൈഡ്|കാർബൺ ഡയോക്സൈഡിനെ]] ഓർഗാനിക് സം‌യുക്തങ്ങളാക്കി മാറ്റുന്നത്. ഹരിതസസ്യങ്ങൾ, ആൽഗകൾ, സൈനോബാക്റ്റീരിയകൾ എന്നിവയിൽ [[കാൽവിൻ ചക്രം]](Calvin cycle) എന്ന പ്രകാശ സംശ്ലേഷണ രാസപ്രവർത്തനങ്ങളാണ് നടക്കുന്നത്, എന്നാൽ [[ക്ലോറോബിയം]] പോലെയുള്ള ചില ബാക്റ്റീരിയകളിലെ വിപരീത ക്രെബ്സ് ചക്രം(reverse Krebs cycle) നടക്കുന്നു.
"https://ml.wikipedia.org/wiki/പ്രകാശസംശ്ലേഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്