"കശ്മീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
== കൃഷി ==
കശ്മീരികളിൽ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടേയും വലിയ അരുവികളുടേയും കരയിൽ നെൽപ്പാടങ്ങൾ കാണാം. കൂടുതൽ ഉയർന്ന പ്രദേശങ്ങളിൽ ചെരുവുകൾ തട്ടുതട്ടാക്കി നെൽകൃഷി നടത്തുന്നു. ഇവിടങ്ങളിൽ ചോളം(maize) ആണ് പ്രധാനകൃഷി. വളരെ ഉയർന്ന പ്രദേശങ്ങളിൽ [[തിബറ്റൻ ബാർലി|തിബറ്റൻ ബാർലിയുടെ]] കടുത്ത ഒരു വകഭേദമാണ് കൃഷി. മറ്റു വിളകൾ ഈയിടങ്ങളിൽ കൃഷിക്ക് യോഗ്യമല്ല<ref name=rockliff/>.
 
അരിക്കു പുറമേ പഴങ്ങൾ, പച്ചക്കറികൾ, [[പുകയില]] തുടങ്ങിയവയും കശ്മീരിലെ പ്രധാന കൃഷികളാണ്. നദീതീരങ്ങളിലെ ചതുപ്പിൽ വില്ലോ വൃക്ഷങ്ങൾ നട്ട് നികത്തിയെടുക്കുന്ന പ്രദേശങ്ങളാണ് ഈ കൃഷികൾക്കായി ഉപയോഗിക്കുന്നത്<ref name=rockliff/>. കുങ്കുമപൂവും ഇവിടെ കൃഷിചെയ്യുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814827" എന്ന താളിൽനിന്ന് ശേഖരിച്ചത്