"സംവാദം:ചന്ദ്രക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
::ഈയൊരു കേസ് എടുത്തിട്ടതിന് അഭിനന്ദനങ്ങൾ. മഅ്ദനി എന്നൊക്കെ എഴുതുമ്പോൾ അതെങ്ങനെ വായിക്കണം എന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. ഇവിടെ സ്വരത്തിനോടൊപ്പം ചേർത്തിട്ടുള്ള ചന്ദ്രക്കല സംവൃതോകാരം ആണ് ഉണ്ടാക്കുന്നതെന്ന് വിചാരിക്കുന്നു. ശരിയാണോ എന്ന് അറബി വശമുള്ളവർ പറയുക. പറ്റിയാൽ ഇത്തരം വാക്കുകൾ ഉച്ചരിച്ച് ലേഖനങ്ങൾക്കൊപ്പം ചേർക്കുന്നതും നല്ലതാണ്.
::ഇവിടെ മീത്തലിന്റെ ഉപയോഗം സംവൃതോകാരത്തിനായതുകൊണ്ട്, സംവൃതോകാരത്തിന്റെ കാര്യം പറയുമ്പോൾ ''പദാന്ത്യത്തിൽ'' എന്നത് ഒഴിവാക്കിയാൽ, ഞാൻ മുകളിൽപ്പറഞ്ഞ രണ്ടുപയോഗത്തിൽത്തന്നെയൊതുങ്ങും. --[[ഉപയോക്താവ്:Vssun|Vssun]] ([[ഉപയോക്താവിന്റെ സംവാദം:Vssun|സംവാദം]]) 17:15, 6 ഓഗസ്റ്റ് 2013 (UTC)
:'അ്' ഉപയോഗിക്കുന്നത് [[:en:glottal stop|ശ്വാസദ്വാരീയസ്പർശം]] സൂചിപ്പിക്കാനാണ്. ഇത് ആരുടെ ബുദ്ധിയാണ്, ആദ്യം ആര് ഉപയോഗിച്ചു എന്നൊക്കെക്കൂടി അന്വേഷിക്കാവുന്നതാണ്:)--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകൻ]] ([[ഉപയോക്താവിന്റെ സംവാദം:Thachan.makan|സംവാദം]]) 04:27, 7 ഓഗസ്റ്റ് 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:ചന്ദ്രക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചന്ദ്രക്കല" താളിലേക്ക് മടങ്ങുക.