"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
=== വിദ്യാഭ്യാസം ===
[[ചിത്രം:Rajarajavarma handwriting.jpg|thumb| എ.ആറിന്റെ കൈപ്പട]]
പ്രഥമഗുരു [[ചുനക്കര]] വാര്യർ ആയിരുന്നു. ചുനക്കര ശങ്കരവാര്യരും ഗുരുവായിരുന്നു. പന്ത്രണ്ട് വയസ്സായപ്പോഴേക്കും കണക്കും കൂട്ടിവായനയും പഠിച്ചു. [[ആയില്യം തിരുനാൾ]] മഹാരാജാവിനാൽ നാടു കടത്തപ്പെട്ട [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ]] ഹരിപ്പാട്ടു താമസമാക്കിയപ്പോൾ അദ്ദേഹത്തിന്റെ [[കേരളവർമ്മ വലിയകോയിത്തമ്പുരാൻ|കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ]] കീഴിൽ വിദ്യാഭ്യാസം ആരംഭിച്ചു. നാലഞ്ചുകൊല്ലം നീണ്ടു നിന്ന ഈ കാലയളവിൽ അദ്ദേഹം [[മാനവേദചമ്പു]], [[നൈഷധം]] മുതലായ കാവ്യങ്ങളിലും [[ശാകുന്തളം]], [[മാലതീമാധവം]] തുടങ്ങിയ നാടകങ്ങളിലും [[കുവലയാനന്ദം]], [[രസഗംഗാധരം]] എന്നീ അലങ്കാരഗ്രന്ഥങ്ങളിലും വ്യാകരണത്തിൽ [[സിദ്ധാന്തകൗമുദി|സിദ്ധാന്തകൌമുദിയിലും]] പാണ്ഡിത്യം നേടി.
 
1881-ൽ വലിയകോയിത്തമ്പുരാൻ തിരുവനന്തപുരത്തേക്ക് മടങ്ങിയപ്പോൾ കൊച്ചപ്പനും കൂടെ പോയി. അവിടെ സർക്കാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നാലാം ക്ലാസ്സിൽ ചേരുകയും ചെയ്തു. ഹൈസ്കൂൾ വിദ്യാഭ്യാസകാലത്ത് സാഹിത്യവാസനയാൽ അദ്ദേഹം പരക്കെ അറിയപ്പെടുവാൻ തുടങ്ങിയിരുന്നു. ഇക്കാലത്ത് രാജകൊട്ടാരത്തിൽ വിശാഖംതിരുനാളിന്റെ മകനോടൊത്ത്‌ ട്യൂട്ടർമാരുടെ കീഴിൽ പഠിക്കാൻ അനുവാദം കിട്ടി. [[വിശാഖം തിരുനാൾ]] അദ്ദേഹത്തെ രാജരാജൻ എന്ന് വിളിച്ചു. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം മട്രിക്കുലേഷൻ പാസ്സായി. <!--1059-ൽ--> അമ്മ മരണമടഞ്ഞതിനാൽ ഒരുവർഷം വിദ്യാഭ്യാസം മുടങ്ങിയെങ്കിലും അടുത്തവർഷം കോളേജിൽ ചേർന്നു. <!--1061-ൽ--> എഫ്‌.എ. പരീക്ഷയും <!--1064-ൽ--> രസതന്ത്രം ഐച്ഛികമായെടുത്ത് ബി.എ. പരീക്ഷയും വിജയിച്ചു.
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്