"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88:
 
==ജീവിതരേഖ==
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഡി. വെങ്കടേശ്വര അയ്യരുടേയും പാർവ്വതി അമ്മാളുടേയും മകനായി 1919 ഡിസംബർ 9ന് [[ആലപ്പുഴ|ആലപ്പുഴയിലാണ്]] ദക്ഷിണാമൂർത്തി ജനിച്ചത്<ref name="മാതൃഭൂമി ബുക്ക്സ് "/>. മാതാപിതാക്കളുടെ എഴുമക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അദ്ദേഹം. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്.<ref name="മാതൃഭൂമി ബുക്ക്സ് "/> [[ത്യാഗരാജ സ്വാമികൾ|ത്യാഗരാജ സ്വാമികളുടെ]] [[കീർത്തനം|കീർത്തനങ്ങളും]] മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു. വെങ്കടേശ്വര അയ്യർക്ക് മകനെ പഠിപ്പിച്ച് പണ്ഡിതനാക്കാനായിരുന്നു ആഗ്രഹം. എന്നാൽ സംഗീതത്തിലുള്ള താൽപര്യം മൂലം പത്താം ക്ലാസിൽ വെച്ചു പഠനം നിർത്തി ദക്ഷിണാമൂർത്തി [[കർണ്ണാടകസംഗീതം]] അഭ്യസിക്കുകയാണുണ്ടായത്<ref name=Des> താരാട്ടും ഈണവും തലമുറകൾ കടന്ന് (ദേശാഭിമാനി-4 ആഗസ്റ്റ് 2013)[{{citenews|url=http://www.deshabhimani.com/newscontent.php?id=334408]|title=താരാട്ടും ഈണവും തലമുറകൾ കടന്ന്|work=ദേശാഭിമാനി|date=2013 ആഗസ്റ്റ് 4;|accessdate=2013 ആഗസ്റ്റ് 4}}</ref>. [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. ഇദ്ദേഹത്തിന്റെ കീഴിൽ മൂന്നു വർഷം സംഗീതം അഭ്യസിക്കുകയും പതിമൂന്നാമത്തെ വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു<ref name=Des/>. പിന്നീട് [[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതത്തിൽ]] കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.
 
കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, [[കുഞ്ചാക്കോ]] നിർമ്മിച്ച് പുറത്തിറങ്ങിയ ''നല്ല തങ്ക'' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ചത്. [[കെ. ജെ. യേശുദാസ്|കെ. ജെ. യേശുദാസിന്റെ]] പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ [[വിജയ് യേശുദാസ്|വിജയ് യേശുദാസിനും]] വിജയുടെ പുത്രി അമേയയ്ക്കും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്