"മുഹമ്മദ് മുർസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 49:
2013 മാർച്ച് 18-20 ദിവസങ്ങളിൽ മുഹമ്മദ് മുർസി ആദ്യമായി [[ഇന്ത്യ]] സന്ദർശിച്ചു. മൂന്ന് ദിവസത്തെ സൗഹൃദ സന്ദർശത്തിനിടിയിൽ രാഷ്ട്രപതി [[പ്രണബ് മുഖർജി]], ഉപരാഷ്ട്രപതി [[ഹാമിദ് അൻസാരി]], പ്രധാനമന്ത്രി [[മൻമോഹൻ സിങ്]], വിദേശകാര്യ മന്ത്രി [[സൽമാൻ ഖുർശിദ്]], [[ഇ. അഹ്മദ്]] എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തികബന്ധവും സഖ്യവും ശക്‌തിപ്പെടുത്തുന്നതു ലക്ഷ്യമാക്കി ഇന്ത്യയും ഈജിപ്‌തും ഏഴു കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധരംഗത്തും യു.എൻ. അടക്കമുള്ള രാജ്യാന്തരവേദികളും സഹകരണം വർധിപ്പിക്കാനും ഇന്ത്യ സന്ദർശിക്കുന്ന ഈജിപ്‌ഷ്യൻ പ്രസിഡന്റ്‌ മുഹമ്മദ്‌ മുർസിയും പ്രധാനമന്ത്രി മൻമോഹൻ സിംഗും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി. വ്യാപാരം, വ്യവസായം, സാങ്കേതികം എന്നീ രംഗങ്ങളിലെ സഹകരണത്തെക്കുറിച്ചും ധാരണയിലെത്തി<ref>http://www.mangalam.com/print-edition/keralam/43396</ref><ref> http://www.madhyamam.com/news/218236/130320 </ref>.
==പട്ടാള അട്ടിമറി 2013==
[[File:Pro Morsi Mass Movement1.JPG|thumb|പട്ടാള അട്ടിമറിക്കെതിരെ ജമാഅത്തെ ഇസ്ലാമിനത്തിയ ഐക്യദാർഢ്യപരിപാടി]]
2013 ജൂലൈ 4 ന് മുർസി, പട്ടാള അട്ടിമറിയിലൂടെ പുറത്തായി. സൈന്യം, ന്യായാധിപൻമാർ, മറ്റ് രാഷ്ട്രീയകക്ഷികൾ, ഉദ്യോഗസ്ഥർ തുടങ്ങിയ വിഭാഗങ്ങൾ മുർസിയുടെ ഭരണത്തിൽ അപ്രീതിയുള്ളവരായിരുന്നു. അധികാരത്തിലേറിയതിന്റെ ഒന്നാം വാർഷികത്തിൽ തഹ്‌രീർ ചത്വരത്തിൽ നടന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു. ഈ സമരമാണ് പട്ടാള അട്ടിമറിയിൽ കലാശിച്ചത്<ref>{{cite news|title=വിപ്ലവത്തിലൂടെ അധികാരത്തിൽ; അട്ടിമറിയിലൂടെ പുറത്ത്|url=http://www.mathrubhumi.com/online/malayalam/news/story/2373802/2013-07-05/world|accessdate=2013 ജൂലൈ 5|newspaper=മാതൃഭൂമി|date=2013 ജൂലൈ 5}}</ref>.
എന്നാൽ ജനാധിപത്യരീതിയിൽ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിനെ സൈന്യം ഇടപെട്ട് പുറത്താകിയതിനെതിരെ ഈജിപ്തിൽ സമരം തുടർന്നുവരുകയാണ്.
"https://ml.wikipedia.org/wiki/മുഹമ്മദ്_മുർസി" എന്ന താളിൽനിന്ന് ശേഖരിച്ചത്