"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 90:
പാർവ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബർ 22-ന് [[ആലപ്പുഴ|ആലപ്പുഴയിലാണ്]] ദക്ഷിണാമൂർത്തി ജനിച്ചത്. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്. [[ത്യാഗരാജ സ്വാമികൾ|ത്യാഗരാജ സ്വാമികളുടെ]] [[കീർത്തനം|കീർത്തനങ്ങളും]] മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു. പത്താം ക്ലാസ്സിനു ശേഷമാണ് ദക്ഷിണാമൂർത്തി കർണ്ണാടിക് സംഗീതം അഭ്യസിക്കുന്നത്. [[തിരുവനന്തപുരം|തിരുവനന്തപുരത്തുള്ള]] വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. പിന്നീട് [[കർണ്ണാടകസംഗീതം|കർണ്ണാടക സംഗീതത്തിൽ]] കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.
 
കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, [[കുഞ്ചാക്കോ]] നിർമ്മിച്ച് പുറത്തിറങ്ങിയ ''നല്ല തങ്ക'' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ചത്. [[കെ. ജെ. യേശുദാസ്|കെ. ജെ. യേശുദാസിന്റെ]] പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ [[വിജയ് യേശുദാസ്|വിജയ് യേശുദാസിനും]] വിജയുടെ പുത്രി അമേയയ്ക്കും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.
 
പ്രശസ്ത ചലച്ചിത്ര, സീരയൽ സംവിധായകൻ [[ശ്രീകുമാരൻ തമ്പി]] രചിച്ച ധാരാളം ഗാനങ്ങൾക്കും ദക്ഷിണാമൂർത്തി ഈണം പകർന്നിട്ടുണ്ട്. വിശ്വപ്രസിദ്ധ സംഗീത സംവിധായകൻ [[എ. ആർ. റഹ്മാൻ|എ. ആർ. റഹ്മാന്റെ]] പിതാവ് [[ആർ. കെ. ശേഖർ]] കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. [[പി. ലീല]], [[പി. സുശീല]], [[കല്ല്യാണി മേനോൻ]], [[ഇളയരാജ]] തുടങ്ങിയവർ ഇവരിൽ ചിലരാണ്.<ref>The Hindu - [http://www.hindu.com/fr/2007/10/26/stories/2007102650320300.htm Down music lane]</ref>
 
സംഗീത സംവിധാന മേഖലയിൽ നിന്നും വിരമിച്ചു എങ്കിലും, ശാസ്ത്രീയസംഗീതരംഗത്ത് ഇദ്ദേഹം സജീവമായി പ്രവർത്തിച്ചിരുന്നു. <ref>The Hindu - [http://www.hinduonnet.com/thehindu/mp/2003/03/03/stories/2003030300580400.htm Choice Dakshinamoorthy fare]</ref> 2008ൽ തന്റെ 90ആം വയസ്സിലും ഇദ്ദേഹം ഒരു ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചു. ''മിഴികൾ സാക്ഷി'' ആയിരുന്നുഎന്ന ചിത്രത്തിലെ ചിത്രം.നാലു ഇതിലെഗാനങ്ങളൊരുക്കിയ 4ദക്ഷിണാമൂർത്തി ഗാനങ്ങളാണ്അവസാനമായി ദക്ഷിണാമൂർത്തിയുടെസംഗീത സൃഷ്ടിയിൽസംവിധാനം പിറന്നത്.ചെയ്ത ചിത്രം, മരണത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് സംഗീത സംവിധാനം ചെയ്ത '''ശ്യാമരാഗം''' ആണ് അദ്ദേഹം അവസാനമായി സംഗീത സംവിധാനം ചെയ്ത ചിത്രം. (പുറത്തിറങ്ങാനുള്ള ചിത്രം.)
 
==സംഗീതത്തിന്റെ നാലുതലമുറ==
 
ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്ര സംഗീത സംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കുണ്ട്. മലയാള [[നാടകം|നാടക]] - [[ചലച്ചിത്രം|ചലച്ചിത്ര]] രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ [[അഭിനേതാവ്|നടനും]] [[ഗാനാലാപനം|ഗായകനുമായ]] [[അഗസ്റ്റിൻ ജോസഫ് ഭാഗവതർ]], അദ്ദേഹത്തിന്റെ പുത്രൻ ഗാനഗന്ധർവ്വൻ [[പത്മഭൂഷൺ]] [[കെ.ജെ. യേശുദാസ്|ഡോ. കെ.ജെ. യേശുദാസ്]], യേശുദാസിന്റെ പുത്രൻ [[വിജയ് യേശുദാസ്]], വിജയിന്റെ പുത്രി [[അമേയ]] എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ.<ref name="മാതൃഭൂമി">{{citenews|url=http://www.mathrubhumi.com/specials/dakshinamoorthy/381247/index.html|title=നാലു തലമുറയെ പാടിച്ച നാദർഷി - <small>ആർ..കെ. ദാമോദരൻ</small>|work=മാതൃഭൂമി ദിനപ്പത്രം|date=2013 ആഗസ്റ്റ് 3;|accessdate=2013 ആഗസ്റ്റ് 3}}</ref> ആഗസ്റ്റിൻ ജോസഫ് ഭാഗവതർ ([[നല്ല താങ്ക]]), വിജയ് യേശുദാസ് ([[ഇടനാഴിയിൽ ഒരു കാലൊച്ച]]), അമേയ ([[ശ്യാമരാഗം]]) എന്നിവരുടെ ചലച്ചിത്രപ്രവേശനവും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങളിലൂടെ ആയിരുന്നു.<ref name="മാതൃഭൂമി"/>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്