"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 155:
==സംസ്കാരം==
===ജനങ്ങൾ===
ജനസംഖ്യയിൽ ലോകത്തു പന്ത്രണ്ടാം സ്ഥാനത്താണ് ഫിലിപ്പീൻസ്. ഫിലിപ്പീൻസിലെ ജനതയിൽ മൂന്നിൽ രണ്ടും താമസിക്കുന്നത് ലുസോൺ ദ്വീപിലാണ്. ആയിരത്തിലധികം വർഷം മുമ്പ് തയ്വാനിൽ നിന്ന് കുടിയേറിയ ജനങ്ങളുടെ പിന്മുറക്കാരാണ് ഫിലിപ്പിനോകൾ. ഇവർ പ്രധാനമായും 12 വംശീയവിഭാഗങ്ങളാണ്. തഗലോഗ്, സെബുവാനോ, ഇലോകാനോ എന്നിവയാണ് എറ്റവും പ്രധാനപ്പെട്ടവ. നെഗ്രിറ്റോ അഥവാ എയ്റ്റ എന്നു വിളിക്കുന്ന ആദിമനിവാസികൾ ഇന്ന് മുപ്പതിനായിരത്തോളമേ വരൂ. ഫിലിപ്പിനോകളും മറ്റു വംശീയപാരമ്പര്യങ്ങളിൽപ്പെട്ടവരും തമ്മിലുള്ള ബന്ധത്തിൽനിന്നുണ്ടായ സങ്കരവർഗ്ഗം ന്യൂനപക്ഷമാണെങ്കിലും സാമ്പത്തികമായും രാഷ്ട്രീയമായും ശക്തരാണ്. [[ചൈനീസ്]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]], ദക്ഷിണേഷ്യൻ ജനവിഭാഗങ്ങൾ രാജ്യത്തെ വൈദേശിക ന്യൂനപക്ഷമാണ്.
 
ലോകത്തെ മൂന്നാമത്തെ വലിയ റോമൻ കത്തോലിക്കാ രാജ്യമാണ് ഫിലിപ്പീൻസ്. 92 ശതമാനം [[ക്രൈസ്തവർ|ക്രൈസ്തവരാണ്]]. [[കത്തോലിക്കാസഭ|കത്തോലിക്കർ]] മാത്രം 83 ശതമാനം വരും. കൂടാതെ [[ഇസ്ലാം]], [[ഹിന്ദു]], ബുദ്ധമതസ്ഥരുമുണ്ട്[[ബുദ്ധമതം|ബുദ്ധ]]മതസ്ഥരുമുണ്ട്. ജനസംഖ്യയിൽ അഞ്ചു ശതമാനം [[മുസ്ലിം|മുസ്ലികളാണ്]].
 
തദ്ദേശീയ സംസ്കാരത്തിൽ [[ചൈനീസ്]], [[സ്പെയിൻ|ഹിസ്പാനിക്]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] സംസ്കാരങ്ങളുടെ സ്വാധീനം കലർന്നതാണ് ഫിലിപ്പീൻസ് സംസ്കാരം. മൂന്നു നൂറ്റാണ്ടോളം നീണ്ടുനിന്ന സ്പാനിഷ് കോളനി ഭരണം സംസ്കാരത്തെ ഗണ്യമായി സ്വാധീനിച്ചു. മെക്സിക്കോയുടെ[[മെക്സിക്കോ]]യുടെ ഭാഗമായാണ് [[സ്പെയിൻ]] ഫിലിപ്പീൻസിൽ ഭരണം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ മെക്സിക്കൻ സംസ്കാരവും ഫിലിപ്പീൻസിൽ പ്രകടമാണ്. [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയുടെ]] ഉത്സവകളിലും ആചാരങ്ങളിലുമാണ് സ്പാനിഷ് സ്വാധീനം ഏറെയുള്ളത്. ഭക്ഷണരീതിയിൽ ചൈനീസ് സ്വാധീനമാണുള്ളത്. [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷും]] [[ബാസ്ക്കറ്റ്ബോൾ|ബാസ്കറ്റ്ബോളും]] [[ഫാസ്റ്റ് ഫുഡ്|ഫാസ്റ്റ് ഫുഡുമെല്ലാംഫുഡു]]മെല്ലാം അമേരിക്കൻ സംഭാവനകളാണ്. വൈദേശികമായ ഈ സ്വാധീനങ്ങളെല്ലാമുണ്ടെങ്കിലും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഫിലിപ്പീൻസ് [[ഏഷ്യ|ഏഷ്യൻ]] സ്വഭാവം നിലനിർത്തുന്നു. കുടുംബകേന്ദ്രിതമാണ് എല്ലാ സാമൂഹികബന്ധങ്ങളും. [[പള്ളി|പള്ളികളിലെ]] [[പെരുന്നാൾ|പെരുന്നാളുകളാണ്]] പ്രധാന ഉത്സവങ്ങൾ. [[ഫീസ്റ്റ]] എന്ന ഉത്സവങ്ങൾ വർഷംതോറും മിക്ക നഗരങ്ങളിലും ഗ്രാമങ്ങളിലും പെരുന്നാളുമായി ബന്ധപ്പെട്ട് നടക്കുന്നു. തദ്ദേശീയസംസ്കാരത്തിന്റെ ശക്തമായ അടിയൊഴുക്ക് ഇത്തരം ഉത്സവങ്ങളിലുണ്ട്. [[ആഴിചാട്ടം|ആഴിചാട്ടവും]] [[കോഴിപ്പോര്|കോഴിപ്പോരും]] [[വെടിക്കെട്ട്|വെടിക്കെട്ടും]] നൃത്തമത്സരവുമെല്ലാം[[നൃത്തമത്സരം|നൃത്തമത്സരവു]]മെല്ലാം കൂട്ടിചേർന്നതാണ് ആ പള്ളിപ്പൂരങ്ങൾ.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്