"മാമത്ത് ഗുഹാ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൂമിയിലെ ഏറ്റവും നീളമേറിയ ഗുഹാശ്രുംഖല
Content deleted Content added
'അമേരിക്കയിലെ കെന്റകി സംസ്ഥാനത്തിലെ ഒരു ദേശി...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:46, 31 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

അമേരിക്കയിലെ കെന്റകി സംസ്ഥാനത്തിലെ ഒരു ദേശിയോദ്യാനമാണ് മാമത്ത് കേവ് ദേശീയോദ്യാനം. ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വെച്ച് ഏറ്റവും ബൃഹത്തായ ഗുഹാശൃംഖലയായ മാമത്ത് ഗുഹയും അതിനെ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളും ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. മാമത്ത് ഫ്ലിൻറ്റ് റിഡ്ജ് കേവ് സിസ്റ്റം എന്നാണ് ഈ ഗുഹാശൃംഖല ഔദ്യോഗികമായി അറിയപ്പെടുന്നത്. 1941 ജൂലൈ 1- നാണ് ദേശീയോദ്യാനം സ്ഥാപിതമായത്. 1981 ഒക്ടോബർ 27ന് ഈ പ്രദേശത്തിന് ലോകപൈതൃകകേന്ദ്ര പദവി ലഭിച്ചു. കൂടാതെ 1990 സെപ്റ്റംബർ 26ന് അന്താരാഷ്ട്ര സംരക്ഷിത ജൈവമണ്ഡലം എന്ന് സ്ഥാനവും കരസ്ഥമായി. 52'830ഏക്കറോളം വിസ്തൃതമായ ഈ ഉദ്യാനത്തിന്റെ സിംഹഭാഗവും കെന്റകിയിലെ എഡ്മൊൺസൻ കൗണ്ടിയിലാണ് വ്യാപിച്ചിരിക്കുന്നത്. കൂടാതെ കുറച്ചു ഭാഗം ഹാർട്, ബാരെൻ എന്നീ കൗണ്ടികളിലും വ്യാപിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും നീളം കൂടിയ മാമ്മത്ത് ഗുഹയ്ക്ക് 400 മൈലുകളോളം ദൈർഘ്യമുണ്ടെന്ന് കണക്കാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ഡക്കോട്ടയിലെ ജ്വെൽ ഗുഹയേക്കാളും രണ്ടിരട്ടിയിലധികം നീളം വരുമിത്.[1][2] ചുണ്ണാംബുകൽ പാളികളെ പൊതിച്ചിരിക്കുന്ന മണൽക്കൽ പാളികളും ചേർന്നാണ് ഇതിന്റെ ഘടന.


അവലംബം

  1. Vickie Carson (ഫെബ്രുവരി 15, 2013). "Mammoth Cave hits 400 miles". National Park Service (NPS). Retrieved ഫെബ്രുവരി 18, 2013.
  2. Gulden, Bob. "WORLDS LONGEST CAVES". Retrieved 25 June 2013.