204
തിരുത്തലുകൾ
== പേരിനു പിന്നിൽ ==
മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് [[കാണിക്കാർ|കാണിക്കാരായ]] ആദിവാസികൾ വിശ്വസിക്കുന്നു. <ref>
എം. സെബാസ്റ്റ്യൻ നെടുമങ്ങാട്, കാണീക്കാരുടെ ലോകം പേജ് 37; തിരുവനന്തപുരം 1990 </ref> എന്നാൽ പേരിന്റെ യഥാർത്ഥ കാരണം ഇവിടെ പുരാതന കാലത്തു ഉണ്ടായിരുന്ന ബുദ്ധ-ജൈന സംസ്കാരമാണ് എന്നാണ് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്. ബൗദ്ധരും ജൈനരും തങ്ങളുടെ ദേവനെ പൊന്നെയിര് ദേവൻ, പൊന്നെയിർ കോൻ എന്നും മറ്റും വിളിച്ചിരുന്നതിൽ നിന്നാണ് ഈ മലക്ക് പൊൻമുടി എന്ന് പേരു വന്നതെന്നാണ് അവർ കരുതുന്നത്. പൊൻമുടി, പൊന്നമ്പലമേട്, പൊന്നാമല, പൊൻമന തുടങ്ങിയ പേരുകളും ഇത്തരത്തിൽ ഉണ്ടായവയാണെന്നു വാദമുണ്ട്. <ref> എന്നാൽ ബുദ്ധ-ജൈനസംസ്കാരങ്ങൾ പൊന്മുടിയിൽ നിലനിന്നിരുന്നു എന്നതിനു ശക്തമായ മറ്റ് തെളിവുകളുടെ അഭാവമുണ്ട്.
വി.വി.കെ. വാലത്ത്; കേരളത്തിലെ സ്ഥലചരിത്രം-തിരുവനന്തപുരം ജില്ല; പേജ് 81; കേരള സാഹിത്യ അക്കാദമി. തൃശൂർ 1998.</ref>
|
തിരുത്തലുകൾ