"ഉപ്പുസത്യാഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സത്യാഗ്രഹം: ലിങ്ക് ചേർത്തു
വരി 16:
 
==സത്യാഗ്രഹം==
പൂർണ്ണസ്വരാജ് എന്ന ലക്ഷ്യവും, സത്യാഗ്രഹം എന്ന മാർഗ്ഗവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. 1920-22 കാലഘട്ടത്തിൽ ഗാന്ധിജി കൊണ്ടുവന്ന നിസ്സഹകരണസമരം അദ്ദേഹത്തിന് ആത്മവിശ്വാസം നൽകിയിരുന്നു. [[ചൗരി ചൗരാ സംഭവം|ചൗരിചൗരാ സംഭവവുമായി]] ബന്ധപ്പെട്ട് ഈ സമരം പിൻവലിക്കേണ്ടി വന്നിരുന്നില്ലായെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം ഇതുതന്നെയായിരുന്നേനെ എന്നദ്ദേഹം വിശ്വസിച്ചിരുന്നു. 1928 ൽ നടന്ന [[ ബർദോളി സമരം|ബർദോളി സത്യാഗ്രഹം]] ഒരു പരിപൂർണ്ണ വിജയമായിരുന്നു.<ref name=bardoli1>{{cite news|title=സർദാർ പട്ടേൽ, ദ ഹീറോ ഓഫ് ബർദോളി|url=http://www.freeindia.org/biographies/freedomfighters/sardarpatel/page10.htm|publisher=ഫ്രീഇന്ത്യാ.ഓർഗ്}}</ref>. അത് ബ്രിട്ടീഷ് സർക്കാരിനെ തന്നെ സ്തംഭനാവസ്ഥയിലെത്തിച്ചു. അവസാനം സത്യഗ്രഹികളുടെ ചില നിബന്ധനകൾക്ക് വഴങ്ങാൻ സർക്കാർ തയ്യാറാവുകയായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മാർഗ്ഗം അഹിംസയും, സത്യാഗ്രഹവുമാണെന്ന തന്റെ വിശ്വാസം അടിയുറച്ചതാക്കിയത് ബർദോളി സമരമാണെന്ന് പിന്നീടി ഗാന്ധിജി പറഞ്ഞിട്ടുണ്ട്.<ref>"കളക്ടഡ് വർക്ക്സ് ഓഫ് മഹാത്മാ ഗാന്ധി"' 41: 208–209, ഡാൽട്ടൺ, പുറം. 94.</ref>
 
==ദണ്ഡി യാത്ര==
"https://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്