"അന്തഃപ്രജ്ഞ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: de:Intuitionismus, tr:Sezgicilik
വരി 13:
(Intuitionism).
 
സത്യാന്വേഷണത്തിൽ അന്തഃപ്രജ്ഞയെ മുഖ്യോപാധിയായി സ്വീകരിച്ചുകൊണ്ടുള്ള സിദ്ധാന്തം. മധ്യകാല സ്കളൊസ്റ്റിക്ക് ചിന്തയിൽ നിന്നാണ് അന്തഃപ്രജ്ഞാവാദത്തിന്റെ ഉദ്ഭവം. ഇത് പ്രയോജനവാദ[[പ്രയോജനവാദം|പ്രയോജനവാദത്തിനെതിരാണ്]] (pragmatism)ത്തിനെതിരാണ്. മുഖ്യമായി തത്ത്വദർശനത്തിലും നീതിശാസ്ത്രത്തിലും ആണ് ഈ സിദ്ധാന്തത്തെ അംഗീകരിച്ചിട്ടുള്ളത്. ഷാഫ്റ്റ്സ്ബറിയാണ് നീതിശാസ്ത്രത്തിൽ അന്തഃപ്രജ്ഞാവാദത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ പതിനെട്ടാം നൂറ്റാണ്ടിൽ ബട്ലർ ഓ. ഹച്ചിസൺ കൂടുതൽ പരിപുഷ്ടമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ധാർമികവിധി-പ്രസ്താവനകളുടെ പരമാധികാരി മനസ്സാക്ഷിയാണ്. സ്വതഃസിദ്ധമായ ധാർമികബോധം (Moral sense)കൊണ്ടാണ് നമ്മൾ തെറ്റും ശരിയും മനസ്സിലാക്കുന്നത് എന്ന് ഹച്ചിസൺ വാദിക്കുന്നു. [[പഞ്ചേന്ദ്രിയം|പഞ്ചേന്ദ്രിയങ്ങൾകൊണ്ട്]] ഓരോ വസ്തുവിന്റേയും ഗുണവിശേഷങ്ങൾ മനസ്സിലാക്കുന്നതുപോലെ ആന്തരികപ്രേരണകൊണ്ട് നന്മ-തിന്മകൾ മനസ്സിലാക്കുന്നു. ഈ സിദ്ധാന്തം പലരും സ്വീകരിച്ചു. ആധുനിക നീതിശാസ്ത്രത്തിൽ പ്രത്യേകിച്ച് [[ബ്രിട്ടൻ|ബ്രിട്ടനിൽ]] ഇതിന് പ്രചാരം ലഭിച്ചു. ജോർജ് മൂർ, ചാർലി ബ്രോഡ്, ഡേവിഡ് റോസ്, ആൽഫ്രഡ് ഇവിങ് തുടങ്ങിയവരാണ് ഇതിന്റെ പ്രയോക്താക്കൾ. അന്തഃപ്രജ്ഞ വഴി ലഭിച്ച ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നീതിശാസ്ത്രം ചുമതലകൾ നിശ്ചയിക്കുന്നത്. അല്ലാതെ [[മനുഷ്യൻ]], [[സമൂഹം]], [[പ്രകൃതി]] എന്നിവയെക്കുറിച്ചുള്ള അറിവിൽനിന്നല്ല എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഈ തത്ത്വങ്ങൾ സ്വതഃപ്രാമാണ്യങ്ങളാണെന്ന് ഫലനിരപേക്ഷതാവാദികൾ (Deontologists) അഭിപ്രായപ്പെട്ടു. ധാർമികമൂല്യങ്ങളെക്കുറിച്ചോ തത്ത്വങ്ങളെക്കുറിച്ചോ പെട്ടെന്നുള്ള അവബോധത്തെയാണ് നീതിശാസ്ത്രത്തിൽ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്.
 
[[ശാസ്ത്രം|ശാസ്ത്രീയ]] കണ്ടുപിടിത്തങ്ങൾക്കാധാരമായ പരീക്ഷണ നിരീക്ഷണങ്ങളിൽ ചില നിർണായകഘട്ടങ്ങളിൽ അന്തഃപ്രജ്ഞ പ്രവർത്തിക്കാറുണ്ടെന്ന് ചിലർ കരുതുന്നു.
"https://ml.wikipedia.org/wiki/അന്തഃപ്രജ്ഞ" എന്ന താളിൽനിന്ന് ശേഖരിച്ചത്