"ഡേവിഡ് ഹ്യൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
അതിഭൗതികമായൊരു സ്വത്വത്തിന്റെ (metaphysical self) നേർക്കാഴ്ച ഒരിക്കലും ലഭിക്കാത്തതിനാൽ മനുഷ്യർക്ക് യഥാർത്ഥമായ സ്വത്വബോധം ഇല്ലെന്നും, സംവേദനങ്ങളുടെ മാറാപ്പിനെ (bundle of sensations) ഓരോരുത്തരും സ്വത്വമായി കരുതുകയാണെന്നും ഹ്യൂം കരുതി. സ്വതന്ത്രമനസ്സിന്റെ വിഷയത്തിൽ അദ്ദേഹം പിന്തുടർന്നത് ആനുരൂപ്യതാവാദം (compatibilism) എന്നറിയപ്പെട്ട നിലപാടാണ്. സ്വതന്ത്രമനസ്സും, വിധിയും പരപ്സരം ചേർന്നു പോകുമെന്ന ഈ നിലപാട് പിൽക്കാലങ്ങളിൽ സദാചാരശാസ്ത്രത്തെ ഏറെ സ്വാധീനിച്ചു. ധാർമ്മികതയുടെ മേഖലയിൽ അനുഭൂതിവാദി (sentimentalist) ആയിരുന്ന ഹ്യൂം, സദാചാരത്തിന്റെ അടിത്തറയായിരിക്കുന്നത് അമൂർത്തമായ ധാർമ്മിക തത്ത്വങ്ങളല്ല, അനുഭൂതികളാണെന്ന് വിശ്വസിച്ചു. ധർമ്മശാസ്ത്രത്തിലെ "ആയിരിക്കുന്നതിന്റേയും-ആകേണ്ടതിന്റേയും സമസ്യ"-യേയും (Is-ought problem) ഹ്യൂം പരിശോധിച്ചു. [[ക്രിസ്തുമതം|ക്രിസ്തുമതത്തെക്കുറിച്ചുള്ള]] അദ്ദേഹത്തിന്റെ നിലപാടുകൾ അവയുടെ സന്ദിഗ്ദ്ധസ്വഭാവം മൂലം യാഥാസ്ഥിതികർക്കിടയിൽ കുപ്രസിദ്ധിനേടി.<ref>{{Cite web|url=http://plato.stanford.edu/archives/win2008/entries/hume-religion |title=Hume on Religion |author=Paul Russel |date=May 17, 2010 |work=First published October 4, 2005 |publisher=The Stanford Encyclopedia of Philosophy (Winter 2008 Edition) |accessdate=18 September 2010}}</ref> [[പ്രപഞ്ചം|പ്രപഞ്ചത്തിന്റെ]] സംവിധാനക്രമം ദൈവാസ്തിത്വത്തിനു തെളിവാണെന്ന വാദത്തിനെതിരെ "പ്രാകൃതികധാർമ്മികതയെ സംബന്ധിച്ച പ്രഭാഷണങ്ങളിൽ" (Dialogues concerning Natural Religion) അദ്ദേഹം ഉയർത്തിയ വെല്ലുവിളി പ്രസിദ്ധമാണ്.
 
പിൽക്കാലചിന്തയിലെ ഒട്ടേറെ പദ്ധതികളേയും പ്രസ്ഥാനങ്ങളേയും അതികായന്മാരേയും ഹ്യൂം അഗാധമായി സ്വാധീനിച്ചു. തന്നെ സൈദ്ധാന്തികമായ നിദ്രയിൽ നിന്നുണർത്തിയത് ഹ്യൂം ആണെന്ന് [[ഇമ്മാനുവേൽ കാന്റ്]] ഏറ്റു പറഞ്ഞിട്ടുണ്ട്. [[പ്രയോജനവാദം]], യുക്തിപരമായ നിശ്ചിതവാദം(logical positivism) ശാസ്ത്രദർശനം, അനലിറ്റിക് തത്ത്വചിന്ത എന്നിവയിലും [[വില്യം ജെയിംസ്|വില്യം ജെയിംസിനെപ്പോലുള്ള]] ചിന്തകന്മാരിലും അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണ്. മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള ഹ്യൂമിന്റെ നിബന്ധത്തെ "അവബോധശാസ്ത്രത്തിന്റെ (cognitive science) അടിസ്ഥാനരേഖയെന്ന്" ചിന്തകനായ ജെറി ഫോദോർ വിശേഷിപ്പിച്ചിട്ടുണ്ട്.<ref>Fodor, Jerry. ''Hume Variations''. New York: Oxford University Press, 2003, p. 134.</ref> ഒരു ശൈലീവല്ലഭൻ എന്ന നിലയിൽ പേരെടുത്ത ഹ്യൂം ആണ് ഉപന്യാസത്തെ ഒരു സാഹിത്യജനുസ്സായി പ്രചരിപ്പിച്ചത്.<ref>Saintsbury, George, ed. ''Specimens of English Prose Style: From Malory to Macaulay''. London: Macmillan & Co., 1907, p. 196.</ref> [[റുസ്സോ]], [[ജെയിംസ് ബോസ്വെൽ]], ആഡം സ്മിത്ത്, ജോസഫ് ബട്ട്ലർ, തോമസ് റീഡ് തുടങ്ങിയ സമകാലീനരുമായി അദ്ദേഹം അടുത്തിടപഴകി.
 
== ജീവിതം ==
"https://ml.wikipedia.org/wiki/ഡേവിഡ്_ഹ്യൂം" എന്ന താളിൽനിന്ന് ശേഖരിച്ചത്