"ടാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 84 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q35565 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 7:
}}
 
[[റഷ്യ|റഷ്യൻ]] ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയൻ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗമാണ് '''ടാട്ടർ'''([[Tatar language|Tatar]]: {{lang|tat|Татарлар / ''Tatarlar''}}, [[Old Turkic]]: [[File:Old Turkic letter R1.svg|10px]][[File:Old Turkic letter T1.svg|10px]][[File:Old Turkic letter T1.svg|10px]]). ഇവരിൽ ഭൂരിഭാഗവും [[സുന്നി]] [[മുസ്ലീം|മുസ്ലീങ്ങളാണ്]]. യുറാൾ അൾട്ടെയ്ക് വിഭാഗത്തിൽപ്പെട്ട [[തുർക്കി]] [[ഭാഷ]] സംസാരിക്കുന്നവരാണിവർ. ആദ്യകാലത്ത് ടാട്ടറുകൾ നാടോടികളായിരുന്നു. എ. ഡി. 5-ം ശതകത്തിൽ ഇവർ മംഗോളിയയിലുണ്ടായിരുന്നു. ടാട (ഡാഡ) എന്ന വർഗപ്പേരിൽ നിന്നുമാണ് ടാട്ടർ എന്ന പേര് ഉരുത്തിരിഞ്ഞതെന്നു കരുതപ്പെടുന്നു. ഇവരെ ''ടാർട്ടറുകൾ'' എന്ന തെറ്റായ പേരിലും വിളിക്കുന്നുണ്ട്.
 
13-ം ശതകത്തിൽ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോൾ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയിൽ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകൾ [[റഷ്യ]], [[ഉക്രെയിൻ]], [[സൈബീരിയ]] തുടങ്ങിയ സ്ഥലങ്ങളിലെത്തി. [[ജെങ്കിസ്ഖാൻ|ജെങ്കിസ്ഖാന്റെ]] സാമ്രാജ്യ വിപുലീകരണത്തെ തുടർന്ന് ചെറുമകൻ ബത്തുഖാൻ സ്ഥാപിച്ച ഗോൾഡൻ ഹോർഡ് (Golden Horde) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകൾ റഷ്യൻ പ്രദേശങ്ങളിൽ മേല്ക്കോയ്മ പുലർത്തി. കിപ്ചാക് (Kipchak) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവർ വോൾഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ം ശതകമായപ്പോഴേക്കും കസാൻ, ആസ്ത്രാഖാൻ, സിബിർ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യർ ''ടാട്ടാറി'' എന്നു വിളിച്ചിരുന്നു. സാർ (ഇവാൻ IV) ഭരണകാലത്തെ റഷ്യ 16-ം ശതകത്തിൽ പല ടാട്ടർ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടർ രാജ്യമായ ക്രിമിയ 18-ം ശതകത്തിൽ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയൻ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകൾ വിഭജിക്കപ്പെടുകയും തന്മൂലം ദുർബലരായിത്തീരുകയും ചെയ്തു.
"https://ml.wikipedia.org/wiki/ടാട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്