"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
കിട്ടിയ അവസരം പാഴാക്കാതെ മുആവിയ സ്വയം ഖലീഫയായി അവരോധിച്ചു. ഖലീഫ സ്ഥാനത്തിനർഹനായ അലിയുടെ മൂത്ത പുത്രൻ ഹസ്സന്‌ പെൻഷൻ നൽകി അദ്ദേഹത്തിന്റെ അവകാശത്തെ മുആവിയ നിർവീര്യമാക്കി. അധികം താമസിയാതെ തന്നെ രോഗഗ്രസ്തനായിത്തീർന്ന ഹസ്സൻ മരണമടഞ്ഞു. ഹസ്സനെ വിഷം നൽകി സാവധാനം കൊലപ്പെടുത്തുകയായിരുന്നു എന്നും പ്രബലമായൊരഭിപ്രായമുണ്ട്. അലിയുടെ രണ്ടാമത്തെ പുത്രനായ ഹുസ്സൈനെക്കൊണ്ട് മൂആവിയ തന്റെ മരണം വരെ ഖലീഫസ്ഥാനത്തിനവകാശവാദമുന്നയിക്കില്ലെന്നു സമ്മതിപ്പിച്ചു. മുആവിയ ഏ.ഡി 680-ൽ മരണമടഞ്ഞു.ഈ സന്ദർഭത്തിൽ മുആവിയയുടെ പുത്രനായ യസീദ് ഖലീഫാ പദവി ഹുസ്സൈന്‌ വിട്ടുകൊടുക്കാൻ തയ്യാറായില്ല. തങ്ങളുടെ കുടുംബ പരമ്പരയിൽ നിന്നും നഷ്ടപ്പെട്ട ഖലീഫാ സ്ഥാനത്തിനുവേണ്ടി യസീദുമായി യുദ്ധം ചെയ്യാൻ ഹുസ്സൈൻ തയ്യാറായി.ഇറാഖിലെ കർബലയിൽ വെച്ച് നടന്ന രക്തരൂക്ഷിതമായ യുദ്ധത്തിൽ ഏണ്ണത്തിൽ വളരെ കുറവായ ഹുസ്സൈന്റെ സൈന്യം പരാജയമേറ്റുവാങ്ങി. ഹുസ്സൈനടക്കം നിരവധിപേർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു.പ്രവാചകന്റെ കുടുംബ പരമ്പരയിലെ അവസാനത്തെ കണ്ണിയായി ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലി(അലി ഇബ്നു ഹുസൈൻ [[സൈനുൽ ആബിദീൻ]]) മാത്രം അവശേഷിച്ചു. അലിയെ നേതാവായി കരുതിക്കൊണ്ട് ഷിയാവിഭാഗം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അതേസമയം തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.ഈ സംഭവ വികാസങ്ങളോടെ ഇസ്ലാമിക സമുദായം സുന്നി-ഷിയാവിഭാഗങ്ങളായി വേർപിരിഞ്ഞു.
 
ഹുസ്ിൻ യസീദഉമായി ഏറ്റു മുട്ടിയത് ഭരണത്തിന്റെ അവകാശലംഗ്ഹനത്തിനുംഅവകാശലംഘനത്തിനും അനീതിക്കും എതിരെയായിരുന്നു.
 
== പ്രമുഖ വിഭാഗങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1807443" എന്ന താളിൽനിന്ന് ശേഖരിച്ചത്