"ശിപായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Sepoy}}
[[പട്ടാളം|പട്ടാളത്തിലെ]] സാധാരണ [[ജവാൻ|ജവാൻമാരെ]] വിളിക്കുന്ന പേരാണു '''ശിപായി''' ({{lang-en|Sepoy}}). ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യകാലത്ത് ബ്രിട്ടീഷ് സേനയിലുള്ള ഇന്ത്യൻ ഭടൻമാരെ സൂചിപ്പിക്കുന്നതിന് ശിപായി എന്ന പദം ഉപയോഗിച്ചിരുന്നു. '''പിയൂൺ'''(Peon) എന്ന വാക്കിന്റെ സമാന പദമായും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. പിയൂൺ എന്ന അർത്ഥത്തിൽ ഉപയോഗിക്കുമ്പോൾ ഓഫീസുകളിലെ സഹായി എന്നാണു അർത്ഥമാക്കുന്നത് . ഭടൻ എന്നർത്ഥമുള്ള സിപാഹി (പേർഷ്യൻ:سپاهی) എന്ന പേർഷ്യൻ വാക്കിൽ നിന്ന് ഉത്ഭവിച്ച് മലയാളത്തിൽ സാധാരണമായ പദമാണു "ശിപായി".
 
== ബ്രിട്ടീഷ് ശിപായിമാർ ==
[[1857-ലെ ലഹള|1857-ലെ ലഹളക്കാലത്ത്]] ഡെൽഹിയിലേക്കെത്തിയ വിമത ബ്രിട്ടീഷ് ശിപായിമാരെ പരാമർശിക്കുന്നതിന് '''തിലംഗ''' ({{lang-en|Tilangas}}) എന്ന പേര് [[ദില്ലി|ദില്ലിക്കാർ]] ഉപയോഗിച്ചിരുന്നു. ഇത് [[തെലങ്കാന|തെലങ്കാനയെ]] സൂചിപ്പിക്കുന്ന ഒരു വാക്കാണ്. പതിനെട്ടാം നൂറ്റാണ്ടിലെ [[കർണാടിക് യുദ്ധങ്ങൾ|കർണാടിക് യുദ്ധങ്ങളുടെ]] കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യൻ ഭടൻമാരെ നിയമനം നടത്തിയിരുന്നത് തെലങ്കാന മേഖലയിൽനിന്നായിരുന്നു. എന്നാൽ ലഹളക്ക് കുറേക്കാലം മുമ്പുതന്നെ ബ്രിട്ടീഷുകാർ ശിപായിമാരുടെ നിയമനം [[അവധ്]] മേഖലയിൽനിന്നാക്കിയിരുന്നു. ലഹളക്കാലത്തെ ശിപായിമാരിൽ ഏറിയപങ്കും ഇന്നത്തെ [[ഉത്തർപ്രദേശ്]], [[ബിഹാർ]] ഭാഗങ്ങളിൽ നിന്നായിരുന്നു. അതുകൊണ്ട് ദില്ലിക്ക് കിഴക്കൻമാർ എന്ന് സൂചിപ്പിക്കുന്നതിന് '''പൂർബിയകൾ''' എന്നും ശിപായിമാരെ ദില്ലിക്കാർ വിളിച്ചിരുന്നു. രണ്ടുവാക്കുകളും പുറംനാട്ടുകാർ വരുത്തൻമാർ എന്ന രീതിയിൽ ഇകഴ്ത്തിപ്പറയാനുപയോഗിച്ചിരുന്നതാണ്.<ref name=LM-17>{{cite book|title=ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857|year=2006|publisher=പെൻഗ്വിൻ ബുക്സ്|isbn=9780670999255|url=http://www.penguinbooksindia.com/en/content/last-mughal|author=[[വില്ല്യം ഡാൽറിമ്പിൾ]]|accessdate=2013 ജൂലൈ 4|language=ഇംഗ്ലീഷ്|page=17}} [https://books.google.co.in/books?id=wYW5J-jQn8QC&pg=PA17#v=onepage&q&f=false ഗൂഗിൾ ബുക്സ് കണ്ണി]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1807368" എന്ന താളിൽനിന്ന് ശേഖരിച്ചത്