"ഒമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

240 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
== സംസ്കാരം ==
=== ഭക്ഷണം ===
ജനങ്ങൾ പൊതുവെ [[മത്സ്യം|മത്സ്യവും]] [[മാംസം|മാംസവും]] കൂടുതലായി ആഹരിക്കുന്നവരാണ്. മാംസവും [[അരി|അരിയുമാണ്]] ഒമാനികൾക്ക് പ്രിയപ്പെട്ട ഭക്ഷണം. [[ഉച്ചയൂണ്]] സമൃദ്ധമായി കഴിക്കുകയാണ് ഒമാനികളുടെ രീതി. വലിയ ഒരു പാത്രം [[ചോറ്|ചോറും]] [[തക്കാളി|തക്കാളിയോ]], [[മീൻ|മീനോ]], [[ഇറച്ചി|ഇറച്ചിയോ]] കൊണ്ടുള്ള കൊഴുത്ത ചാറുള്ള കറിയും കൂട്ടിയാണ് ഉച്ചയൂണ്. [[ഈന്തപ്പഴം]] മറ്റൊരു പ്രധാന ഭക്ഷണഘടകമാണ്. [[വെണ്ണ]], [[തേൻ]], [[മുട്ട]], [[സുഗന്ധവ്യഞ്ജനങ്ങൾ]] എന്നിവ ചേർത്തുണ്ടാക്കുന്ന [[ഹൽവ]] ഒമാനികൾക്ക് പ്രിയപ്പെട്ട മധുരപലഹാരമാണ്. ഏലയ്ക്കയിട്ട[[ഏലം|ഏലയ്ക്ക]]യിട്ട തിളപ്പിച്ച കാപ്പിയാണ്[[കാപ്പി]]യാണ് ഇഷ്ടപാനീയങ്ങളിലൊന്ന്. [[ലബാൻ]] എന്നറിയപ്പെടുന്ന ഉപ്പുചേർത്ത [[ബട്ടർബിൽക്ക്]], [[ഏലം|ഏലയ്ക്ക]] ചേർത്ത [[യോഗർട്ട്]] എന്നിവയും പ്രചാരത്തിലുണ്ട്. [[റൂസ് അൽ മദ്റൗബ്]], [[മഖ്ദീദ്]], [[മുലാലബ്]], [[മിഷ്ഖാഖ്]] എന്നിവ ഉത്സവാഘോഷങ്ങൾക്ക് എരിവും പുളിയും പകരുന്ന വിഭവങ്ങളാണ്. ഏറ്റവും വിശിഷ്ടമായ അവസരങ്ങളിൽ മാത്രം തയ്യാറാക്കുന്ന ഒമാനി വിഭവമാണ് [[ഷുവ]]. [[കുബ്ബൂസ്]] എന്നറിയപ്പെടുന്ന അറബിക് [[ബ്രഡ്]] ആണ് സാധാരണക്കാരുടെ പ്രധാനഭക്ഷണം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1807063" എന്ന താളിൽനിന്ന് ശേഖരിച്ചത്