"30 സെയിന്റ് മേരി ആക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox building | name = 30 സെയിന്റ് മേരി ആക്സ് </br>30 St Mary Axe | ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
}}
 
ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് '''30 സെയിന്റ് മേരി ആക്സ്'''(ഇംഗ്ലീഷ്: '''30 St Mary Axe'''). ഇത് '''ദ് ഗെർകിൻ'''('''the Gherkin''') എന്നും അറിയപ്പെടാറുണ്ട്. 2003 ഡിസംബറിൽ പൂർത്തിയായ ഈ കെട്ടിടം 2004 ഏപ്രിലിൽ തുറന്നുകൊടുത്തു.<ref name=emporisdata>{{cite web|url=http://www.emporis.com/application/?nav=building&lng=3&id=100089|title=30 St Mary Axe|publisher=Emporis|accessdate=2010-02-04}}</ref> 180 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 41 നിലകളാണുള്ളാത്നിലകളാണുള്ളത്. മുൻപ് [[Baltic Exchange|ബാൾടിക് എക്സ്ചേഞ്ച്]] നിലനിന്നിടത്താണ് സെയിന്റ് മേരീസ് ആക്സ് പടുതുയർത്തിയത്. 1992-ൽ [[Provisional Irish Republican Army|ഐറിഷ് ആർമിയുടെ]] ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചുമാറ്റി 2001-ൽ 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു.
 
പ്രശസ്ത വാസ്തുശില്പി [[Norman Foster|നോർമാൻ ഫോസ്റ്ററും]] സംഘവുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. സാധാരണ അംബരചുംബികളിൽനിന്നും വ്യത്യസ്തമായി, ചതുരസ്തംഭാകൃതിയിലോ സ്തൂപികാകൃതിയിലോ ഉള്ളതല്ല എന്നതാണ് 30 സെയിന്റ് മേരി ആക്സിന്റെ ശ്രദ്ധേയതയ്ക്ക് പിന്നിലെ ഒരു ഘടകം. ലണ്ടൺ നഗരത്തിലെ ക്ലാസിക് മന്ദിരങ്ങൾക്കിടയിലും ഈ ആധുനിക മന്ദിരം ഇന്ന് വളരേയധികം പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.
 
==നിർമാണം==
[[Skanska|സ്കാൻസ]] എന്ന കമ്പനിക്കായിരുന്നു 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണ ചുമതല. 2003ൽ അവർ നിർമ്മാണം പൂർത്തിയാക്കി. സ്വിസ് റെ എന്ന ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു ആദ്യം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആയതിനാൽ സ്വിസ് റെ ടവർ എന്ന ഒരു പേരും 30 സെയിന്റ് മേരി ആക്സിന് ഉണ്ടായിരുന്നു.<ref name=build>{{cite web|url=http://www.building.co.uk/story.asp?storycode=3111783|title=30 St Mary Axe: A gherkin to suit all tastes |last=Spring |first=Martin |year=2008 |work=Building.co.uk |accessdate=2010-02-07}}</ref>
 
ഊർജോപഭോഗത്തിലുള്ള ക്ഷമതയാണ് ഈ കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. 30 സെയിന്റ് മേരി ആക്സിന്റേതിനു സമാനമായ ഒരു സാധാരണ കെട്ടിടം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പകുതി മാത്രമേ ഇവിടെ ചിലവാകുന്നുള്ളൂ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1806163" എന്ന താളിൽനിന്ന് ശേഖരിച്ചത്