"30 സെയിന്റ് മേരി ആക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ലണ്ടൻ നഗരത്തിലെ ഒരു അംബരചുംബി
'{{Infobox building | name = 30 സെയിന്റ് മേരി ആക്സ് </br>30 St Mary Axe | ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

08:40, 24 ജൂലൈ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് 30 സെയിന്റ് മേരി ആക്സ്(ഇംഗ്ലീഷ്: 30 St Mary Axe). ഇത് ദ് ഗെർകിൻ(the Gherkin) എന്നും അറിയപ്പെടാറുണ്ട്. 2003 ഡിസംബറിൽ പൂർത്തിയായ ഈ കെട്ടിടം 2004 ഏപ്രിലിൽ തുറന്നുകൊടുത്തു.[1] 180 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 41 നിലകളാണുള്ളാത്. മുൻപ് ബാൾടിക് എക്സ്ചേഞ്ച് നിലനിന്നിടത്താണ് സെയിന്റ് മേരീസ് ആക്സ് പടുതുയർത്തിയത്. 1992-ൽ ഐറിഷ് ആർമിയുടെ ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചുമാറ്റി 2001-ൽ 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു.

30 സെയിന്റ് മേരി ആക്സ്
30 St Mary Axe
30 സെയിന്റ് മേരി ആക്സ്. പൂർവ്വതലത്തിൽ സെയിന്റ് ആൻഡ്രൂസ് പള്ളി
Map
അടിസ്ഥാന വിവരങ്ങൾ
തരംഓഫീസ്
സ്ഥാനംലണ്ടൻ, യു. കെ
നിർദ്ദേശാങ്കം51°30′52″N 00°04′49″W / 51.51444°N 0.08028°W / 51.51444; -0.08028
നിർമ്മാണം ആരംഭിച്ച ദിവസം2001
പദ്ധതി അവസാനിച്ച ദിവസം2003
Opening28 ഏപ്രിൽ 2004; 19 വർഷങ്ങൾക്ക് മുമ്പ് (2004-04-28)[1][2]
ചിലവ്£138,000,000.00 (land cost £90,600,000.00)[3]
adjusted by inflation:£229909218 (land cost £160595696)[3]
Height
മേൽക്കൂര180 metres (591 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ41
തറ വിസ്തീർണ്ണം47,950 square metres (516,100 sq ft)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിFoster and Partnersഫോസ്റ്റെർ ആൻഡ് പാർട്നർസ്
Structural engineerഅറുപ്
പ്രധാന കരാറുകാരൻസ്കാൻസ
References
[4]

പ്രശസ്ത വാസ്തുശില്പി നോർമാൻ ഫോസ്റ്ററും സംഘവുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. സാധാരണ അംബരചുംബികളിൽനിന്നും വ്യത്യസ്തമായി, ചതുരസ്തംഭാകൃതിയിലോ സ്തൂപികാകൃതിയിലോ ഉള്ളതല്ല എന്നതാണ് 30 സെയിന്റ് മേരി ആക്സിന്റെ ശ്രദ്ധേയതയ്ക്ക് പിന്നിലെ ഒരു ഘടകം. ലണ്ടൺ നഗരത്തിലെ ക്ലാസിക് മന്ദിരങ്ങൾക്കിടയിലും ഈ ആധുനിക മന്ദിരം ഇന്ന് വളരേയധികം പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.

നിർമാണം

സ്കാൻസ എന്ന കമ്പനിക്കായിരുന്നു 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണ ചുമതല. 2003ൽ അവർ നിർമ്മാണം പൂർത്തിയാക്കി. സ്വിസ് റെ എന്ന ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു ആദ്യം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആയതിനാൽ സ്വിസ് റെ ടവർ എന്ന ഒരു പേരും 30 സെയിന്റ് മേരി ആക്സിന് ഉണ്ടായിരുന്നു.[5]

ഊർജോപഭോഗത്തിലുള്ള ക്ഷമതയാണ് ഈ കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. 30 സെയിന്റ് മേരി ആക്സിന്റേതിനു സമാനമായ ഒരു സാധാരണ കെട്ടിടം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പകുതി മാത്രമേ ഇവിടെ ചിലവാകുന്നുള്ളൂ.

അവലംബം

  1. 1.0 1.1 "30 St Mary Axe". Emporis. Retrieved 2010-02-04.
  2. http://www.telegraph.co.uk/culture/art/3616020/Glory-of-the-Gherkin.html
  3. 3.0 3.1 http://www.skyscrapernews.com/buildings.php?id=58
  4. 30 St Mary Axe at Emporis
  5. Spring, Martin (2008). "30 St Mary Axe: A gherkin to suit all tastes". Building.co.uk. Retrieved 2010-02-07.
"https://ml.wikipedia.org/w/index.php?title=30_സെയിന്റ്_മേരി_ആക്സ്&oldid=1806162" എന്ന താളിൽനിന്ന് ശേഖരിച്ചത്