"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45:
1883 ൽ മോത്തിലാൽ പരീക്ഷ ജയിക്കുകയും, കാൺപൂരിൽ അഭിഭാഷകനായി ജോലി തുടങ്ങുകയും ചെയ്തു. മൂന്നുകൊല്ലങ്ങൾക്കുശേഷം മോത്തിലാൽ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] അലഹബാദിലേക്ക് പുതിയ അവസരങ്ങൾ തേടി പോവുകയുണ്ടായി. മോത്തിലാലിന്റെ മുതിർന്ന സഹോദരൻ നന്ദലാൽ അലഹബാദ് ഹൈക്കോടതിയിലെ പേരെടുത്ത ഒരു അഭിഭാഷകനായിരുന്നു. മോത്തിലാൽ നഗരത്തിൽ തന്നെ സ്ഥിരതാമസമാക്കാൻ നിശ്ചയിച്ചു. 1887 ൽ നന്ദലാൽ മരണമടയുകയും, ആ കുടുംബത്തിന്റെ ബാധ്യത കൂടി മോത്തിലാലിന്റെ ചുമതലയിലാവുകയും ചെയ്തു. കഠിനാധ്വാനം കൊണ്ട് അലഹബാദ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന ഒരു അഭിഭാഷകനാകാൻ മോത്തിലാലിനു കഴിഞ്ഞു.<ref name=aiccorg2>{{cite web|title=കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ|url=http://aicc.org.in/index.php/past_presidents/address/29#.UeuACOEt-Rs|publisher=എ.ഐ.സി.സി (ദേശീയ കമ്മിറ്റി)}}</ref>. 1900 ലാണ് മോത്തിലാൽ ആനന്ദ് ഭവൻ എന്ന വലിയ വീട് സ്വന്തമാക്കുന്നത്. 1909 ൽ ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ പ്രൈവി കൗൺസിലിൽ അഭിഭാഷകനായി അദ്ദേഹത്തിനു ജോലി ചെയ്യാൻ അവസരം ലഭിച്ചു. യൂറോപ്പിലക്കുള്ള അദ്ദേഹത്തിന്റെ തുടർച്ചയായുള്ള യാത്രകൾ ബ്രാഹ്മണസമൂഹത്തിന്റെ അതൃപ്തിക്കു കാരണമായി. ബ്രാഹ്മണർ അന്നത്തെക്കാലത്ത് സമുദ്രം മുറിച്ചു കടന്ന് യാത്രചെയ്യാൻ പാടില്ലായിരുന്നു, അങ്ങിനെ ചെയ്താൽ ബ്രാഹ്മണ്യം നഷ്ടപ്പെടുമെന്നും പിന്നീട് അത് തിരിച്ചുകിട്ടാൻ ധാരാളം കർമ്മങ്ങൾ അനുഷ്ഠിക്കേണമെന്നുമുള്ള വിശ്വാസം ബ്രാഹ്മണസമൂഹം വച്ചുപുലർത്തിയിരുന്നു.<ref name=ctoc1>{{cite web|title=ക്രോസ്സിംഗ് ദ ഓഷ്യൻ|url=http://www.hinduismtoday.com/modules/smartsection/item.php?itemid=3065|publisher=ഹിന്ദുയിസംടുഡേ}}</ref> അക്കാലത്ത് അഹമ്മദാബാദിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദ ലീ‍ഡർ എന്ന ദിനപത്രത്തിന്റെ ഭരണനിർവഹണകമ്മിറ്റിയിൽ മോത്തിലാൽ അംഗമായിരുന്നു.<ref name=leader1>{{cite web|title=റോൾ ഓഫ് പ്രസ്സ് ഇൻ ഫ്രീഡം സ്ട്രഗ്ഗിൾ|url=http://aicc.org.in/index.php/history/detail/17#.UeuB4uEt-Rs|publisher=എ.ഐ.സി.സി (ദേശീയ കമ്മിറ്റി)}}</ref>
==രാഷ്ട്രീയജീവിതം==
1918 ൽ ഗാന്ധിജിയുടെ ആശയങ്ങളിൽ ആകൃഷ്ടനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. മോത്തിലാൽ രണ്ട് തവണ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി അറസ്റ്റുചെയ്ത് ജയിലിലടക്കപ്പെട്ടു. 1922 ലെ ചൗരിചൗരാ സംഭവുമായി ബന്ധപ്പെട്ട് നിയമലംഘനസമരം നിറുത്തിവെച്ച ഗാന്ധിജിയുടെ നടപടിയെ തുറന്ന ഭാഷയിൽ മോത്തിലാൽ വിമർശിച്ചു. കോൺഗ്രസ്സിൽ ജവഹർലാൽ നെഹ്രുവിന്റെ രംഗപ്രവേശത്തോടെ മോത്തിലാൽ സ്ഥാനമൊഴിഞ്ഞു. ജവഹർലാൽ നെഹ്രുവിന്റെ പുത്തൻ ആശയങ്ങൾക്കും, പ്രവർത്തനരീതികൾക്കും കോൺഗ്രസ്സിൽ ഏറെ പിന്തുണകിട്ടിയിരുന്നു. കോൺഗ്രസ്സിന്റെ നേതൃത്വം പിതാവിൽ നിന്നും പുത്രനിലേക്കു കൈമാറുന്നത് കുടുംബാംഗങ്ങൾ സന്തോഷത്തോടെയാണ് നോക്കിക്കണ്ടത്. ബ്രിട്ടനിൽ നിന്നും ഇന്ത്യക്ക് ഡൊമിനിയൻ സ്റ്റാറ്റസ് പദവി എന്ന നിർദ്ദേശത്തെ മോത്തിലാൽ സ്വാഗതം ചെയ്തിരുന്നുവെങ്കിലും, ജവഹർലാൽ അതിനെ എതിർത്തിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മോത്തിലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്