"മോത്തിലാൽ നെഹ്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
 
==ഔദ്യോഗിക ജീവിതം==
1883 ൽ മോത്തിലാൽ പരീക്ഷ ജയിക്കുകയും, കാൺപൂരിൽ അഭിഭാഷകനായി ജോലി തുടങ്ങുകയും ചെയ്തു. മൂന്നുകൊല്ലങ്ങൾക്കുശേഷം മോത്തിലാൽ [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] അലഹബാദിലേക്ക് പുതിയ അവസരങ്ങൾ തേടി പോവുകയുണ്ടായി. മോത്തിലാലിന്റെ മുതിർന്ന സഹോദരൻ നന്ദലാൽ അലഹബാദ് ഹൈക്കോടതിയിലെ പേരെടുത്ത ഒരു അഭിഭാഷകനായിരുന്നു. മോത്തിലാൽ നഗരത്തിൽ തന്നെ സ്ഥിരതാമസമാക്കാൻ നിശ്ചയിച്ചു. 1887 ൽ നന്ദലാൽ മരണമടയുകയും, ആ കുടുംബത്തിന്റെ ബാധ്യത കൂടി മോത്തിലാലിന്റെ ചുമതലയിലാവുകയും ചെയ്തു. കഠിനാധ്വാനം കൊണ്ട് അലഹബാദ് ഹൈക്കോടതിയിലെ അറിയപ്പെടുന്ന ഒരു അഭിഭാഷകനാകാൻ മോത്തിലാലിനു കഴിഞ്ഞു.<ref name=aiccorg2>{{cite web|title=കോൺഗ്രസ്സിന്റെ മുൻ പ്രസിഡന്റുമാർ|url=http://aicc.org.in/index.php/past_presidents/address/29#.UeuACOEt-Rs|publisher=എ.ഐ.സി.സി (ദേശീയ കമ്മിറ്റി)}}</ref>. 1900 ലാണ് മോത്തിലാൽ ആനന്ദ് ഭവൻ എന്ന വലിയ വീട് സ്വന്തമാക്കുന്നത്. 1909 ൽ ബ്രിട്ടനിലെ പരമോന്നത നീതിപീഠമായ പ്രൈവി കൗൺസിലിൽ അഭിഭാഷകനായി അദ്ദേഹത്തിനു ജോലി ചെയ്യാൻ അവസരം ലഭിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/മോത്തിലാൽ_നെഹ്രു" എന്ന താളിൽനിന്ന് ശേഖരിച്ചത്