"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 126:
===സ്പാനിഷ് അധിനിവേശം===
 
1521 ൽ സീബു ദ്വീപിലെത്തിയ [[ഫെർഡിനാന്റ് മഗല്ലൻ]] ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ [[ലാപു ലാപു]] അത്അതിനു നിഷേധിച്ചുവഴങ്ങിയില്ല. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുവിന്റെലാപുലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു. 1543 ൽ [[റൂയ് ലോപ്പെത് ഡി വിൽയലോബൂസ്]] നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. തദ്ദേശീയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി [[ഇൻഡൊനീഷ്യ|ഇൻഡൊനീഷ്യയുടെ]] ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. [[സെയിന്റ് ഫ്രാൻസിസ് സേവ്യർ|സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ]] പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.
 
മീഗൽ ലോപെത്ലോപെസ് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി. മനിലയായിരുന്നു സ്പാനിഷ് ഭരണത്തിന്റെ കേന്ദ്രം. [[ന്യൂ സ്പെയിൻ]] എന്നറിയപ്പെടുന്ന [[മെക്സിക്കോ|മെക്സിക്കോയുടെ]] ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി [[ബ്രിട്ടൻ]], [[ഫ്രാൻസ്]], [[പ്രഷ്യ]], [[റഷ്യ]], [[ഓസ്ട്രിയ]] തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ [[സപ്തവത്സരയുദ്ധം|സപ്തവത്സരയുദ്ധത്തിന്റെ]] ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി.
 
യൂറോപ്പിൽ വിദ്യാഭ്യാസം ലഭിച്ച ഫിലിപ്പിനോകൾ സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ [[പ്രൊപ്പഗാൻഡ മൂവ്‌മെന്റ്]] എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സ്വാതന്ത്യപ്രസ്ഥാനത്തിന് പ്രരണയായത് [[ഹോസെ റിസാൽ]] എന്ന നവീകരണവാദിയായിരുന്നു. റിസാലിന്റെ നോവലുകൾ ഫിലിപ്പീൻസിലെ സെക്കൻഡറി ക്ലാസ്സുകളിലെ പംഠനവിഷയമാണ്. [[ആന്ദ്രേസ് ബോണിഫാസിയോ]] സ്ഥാപിച്ച കാതിപുനൻ രഹസ്യസംഘടനയായിരുന്നു സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ ഉയർന്ന ശക്തമായ പ്രസ്ഥാനം . 1896-98 ൽ സ്വാതന്ത്യത്തിനായി ഫിലിപ്പീൻസ് വിപ്ലവം നടന്നുവെങ്കിലും പരാജയപ്പെട്ടു. 1896 ൽ സ്പാനിഷ് ഭരണകൂടം വിപ്ലവത്തിൽ പങ്ക് ആരേപിച്ച് [[ഹോസെ റിസാൽ|ഹോസെ റിസാലിനെ]] വധിച്ചു. വിപ്ലവാനന്തരം കാതിപുനൻ പ്രസ്ഥാനം ബോണിഫാസിയോയുടെ മഗ്ദിവാങ്ങും [[എമിലിയോ അഗിനാൾഡോ|എമിലിയോ അഗിനാൾഡോയുടെ]] മഗ്ദാലോ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ബോണിഫാസിയോ രാഷ്ട്രീയവിരോധത്താൽ വധിക്കപ്പെടുകയും അഗിനാൾഡോയും സഹവിപ്ലവകാരികളും [[ഹോങ്കോങ്ങ്|ഹോങ്കോങ്ങിലേക്ക്]] പലായനം ചെയ്യുകയും ചെയ്തു
 
===അമേരിക്കൻ വാഴ്ച===
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്