"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 126:
===സ്പാനിഷ് അധിനിവേശം===
 
1521 ൽ സീബു ദ്വീപിലെത്തിയ [[ഫെർഡിനാന്റ് മഗല്ലൻ]] ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. [[സ്പെയിൻ|സ്പെയിനിലെ]] പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ ലാപു-ലാപു അത് നിഷേധിച്ചു. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു. 1543 ൽ റൂയ് ലോപ്പെത് ഡി വിൽയലോബൂസ് നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. തദ്ദേശീയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസിനെ പിടികൂടി [[ഇൻഡൊനീഷ്യ|ഇൻഡൊനീഷ്യയുടെ]] ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.
 
മീഗൽ ലോപെത് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി. മനിലയായിരുന്നു സ്പാനിഷ് ഭരണത്തിന്റെ കേന്ദ്രം. [[ന്യൂ സ്പെയിൻ]] എന്നറിയപ്പെടുന്ന [[മെക്സിക്കോ|മെക്സിക്കോയുടെ]] ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി [[ബ്രിട്ടൻ]], [[ഫ്രാൻസ്]], [[പ്രഷ്യ]], [[റഷ്യ]], [[ഓസ്ട്രിയ]] തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ [[സപ്തവത്സരയുദ്ധം|സപ്തവത്സരയുദ്ധത്തിന്റെ]] ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി.
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്