"ജെ.ഡി. തോട്ടാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 84:
 
==ജീവിതരേഖ==
ദേവസ്യ - റോസ് ദമ്പതിമാരുടെ മകനായി 1922 [[ഫെബ്രുവരി 23]]ന് [[തൃശൂർ ജില്ല|തൃശൂർ ജില്ലയിലെ]] [[ഇരിഞ്ഞാലക്കുട|ഇരിഞ്ഞാലക്കുടയിൽ]] [[ജനനം|ജനിച്ചു]]. 1946ൽ [[മൈസൂരു|മൈസൂറിലുള്ള]] നവജ്യോതി സ്റ്റുഡിയോയിൽ ചേർന്നു പരിശീലനം നേടി. ഇദ്ദേഹം ആദ്യമായി സവിധാനം നിർവഹിച്ച മലയാള ചിത്രം ''[[കൂടപ്പിറപ്പ്]]'' ആണ്. [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]], കല്യാണ ഫോട്ടോ[[കല്യാണഫോട്ടോ]], സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗ്ഗത്തിൽ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. കൂടാതെ [[ചതുരംഗം, സ്ത്രീ(1959-ലെ ഹൃദയംചലച്ചിത്രം)|ചതുരംഗം]], [[സ്ത്രീഹൃദയം]] തുടങ്ങി പല ചിത്രങ്ങളുടെയും നിർമാണത്തിൽ പങ്കാളിയായിരുന്നു. സാറാക്കുട്ടിയാണു ഭാര്യ.<ref>[http://malayalasangeetham.info/displayProfile.php?category=director&artist=JD%20Thottan മലയാളസംഗീതം ഇന്റർനെറ്റ് ഡേറ്റാബേസിൽ നിന്ന്] ജെ.ഡി തോട്ടാൻ</ref>[[1997]] [[സെപ്റ്റംബർ 23]]ന് ജെ.ഡി. തോട്ടാൻ അന്തരിച്ചു.
 
==ചലച്ചിത്ര പ്രവർത്തനം==
1946ൽ സിനിമാരംഗത്തു പ്രവേശിച്ച ജെ.ഡി. തോട്ടാൻ അഞ്ച് ദശകക്കാലം ഈ രംഗത്തു പ്രവർത്തിച്ച സംവിധായകനാണ്. ഒരു വർഷം മൂന്നോ നാലോ ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം മുതൽ നൂറ്റി ഇരുപത്തേഴ് ചിത്രങ്ങൾ ഇറങ്ങുന്ന കാലഘട്ടം വരെ സിനിമാരംഗത്തു നിലയുറപ്പിച്ച അപൂർവം ചിലരിലൊരാളാണ് തോട്ടാൻ. 1946ൽ മൈസൂറിലെ നവജ്യോതി ഫിലിം കമ്പനിയിൽ നിന്നാണ് ഇദ്ദേഹത്തിന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.<ref name="thottaan">{{cite web|url=http://www.madhyamam.com/weekly/1161|title=മൗനത്തിന്റെ കൂടപ്പിറപ്പ്|accessdate=18 ജൂലൈ 2013 |quote=|publisher=മാധ്യമം ആഴ്ചപ്പതിപ്പ്}}</ref> [[തമിഴ്]], [[തെലുഗു]], [[കന്നഡ]] തുടങ്ങിയ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. 1950ൽ [[ചെന്നൈ|മദിരാശിയിലെത്തിയ]] ഇദ്ദേഹം വീണ്ടും രണ്ടരവർഷക്കാലം പല കമ്പനികളിലായി വിവിധ ഭാഷാചിത്രങ്ങളിൽ സഹസംവിധായകനായി. അങ്ങനെ സിനിമയെപ്പറ്റി കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. 1952ൽ അസോസിയേറ്റഡ് ഫിലിംസിൽ ചേർന്ന തോട്ടാൻ [[ആശാദീപം]], [[സ്നേഹസീമ]] തുടങ്ങിയ ചിത്രങ്ങൾക്കുവേണ്ടി [[ജി.ആർ. റാവു|ജി.ആർ. റാവുവിന്റെയും]] [[എസ്.എസ്. രാജൻ|എസ്.എസ്. രാജന്റെയും]] സഹസംവിധായകനായി പ്രവർത്തിച്ചു.
 
1956ൽ സ്വന്തം ഭാഷയിൽ തിരിച്ചെത്തി, ചിറയിൻകീഴ് ഖദീജാ പ്രൊഡക്ഷൻസിന്റെ [[കൂടപ്പിറപ്പ്]] സംവിധാനം ചെയ്തു. ഇദ്ദേഹത്തിന്റെ പ്രഥമ സംഭാവനയായ [[കൂടപ്പിറപ്പ്]] അന്നത്തെ ഒരു പരീക്ഷണ ചിത്രമായിരുന്നു. പുതുമുഖങ്ങളായ [[അംബിക (പഴയകാല നടി)|അംബികയും]] [[പ്രേം നവാസ്|പ്രേംനവാസും]] ആണ് ഇതിലെ നായികാനായകന്മാർ. മറ്റു പ്രവർത്തകരും ഏറിയ പങ്കും പുതുമുഖങ്ങളായിരുന്നു. അനുഗൃഹീത കവിയും ഗാനരചയിതാവുമായ [[വയലാർ രാമവർമ്മ]] കൂടപ്പിറപ്പിലൂടെയാണ് ചലച്ചിത്ര രംഗത്തേക്കു കടന്നുവന്നത്. പ്രസിദ്ധ കഥാകാരൻ [[പോഞ്ഞിക്കര റാഫി]] ഇതിലൂടെ തിരക്കഥാകൃത്തായി.
1956ൽ അഞ്ചു മലയാളചിത്രങ്ങളായിരുന്നു കേരളത്തിൽ റിലീസ് ചെയ്തത്. അതിലൊന്നായിരുന്നു ‘കൂടെപ്പിറപ്പ്’‘കൂടപ്പിറപ്പ്’. (‘[[അവരുണരുന്നു]]’, ‘[[ആത്മാർപ്പണം]]’, ‘[[മന്ത്രവാദി (ചലച്ചിത്രം)|മന്ത്രവാദി]]’, ‘[[രാരിച്ചൻ എന്ന പൗരൻ]]’ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ. തോട്ടാൻറെതോട്ടാന്റെ കന്നിച്ചിത്രംകന്നിച്ചിത്രമായ [[കൂടപ്പിറപ്പ്]] ബോക്സോഫിസ് തകർത്തുമുന്നേറി.<ref name="thottaan"/>
 
പുതുമുഖങ്ങളെ കണ്ടെത്തുന്നതിലുള്ള വൈഭവം പിൽക്കാലത്തും തോട്ടാൻ പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രദർശന വിജയംപ്രദർശനവിജയം നേടിയതിനോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഥമചിത്രം പുരസ്കാരങ്ങളും നേടുകയുണ്ടായി. തോട്ടാൻ സംവിധാനം നിർവഹിച്ച സാമൂഹ്യപ്രസക്തിയുള്ള രണ്ടാമത്തെ ചിത്രമായ [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗം]] ജനശ്രദ്ധ ആകർഷിക്കുകയും റീജിയണൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. [[സ്ത്രീഹൃദയം|സ്ത്രീഹൃദയവും]] നാടോടികളും [[ചതുരംഗം (1959-ലെ ചലച്ചിത്രം)|ചതുരംഗവും]] പുറത്തുവന്നതോടെ സിനിമാരംഗത്ത് നല്ലൊരു സംവിധായകനെന്ന പദവി തോട്ടാന് നേടാൻ കഴിഞ്ഞു. സംവിധായകനും നിർമാതാവുമായ പി.സുബ്രഹ്മണ്യത്തിനോടൊപ്പം കുറച്ചുകാലം മെരിലാൻഡ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. 1963ൽ പ്രശസ്ത നടൻ [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാറിനെ]] നായകനാക്കി '''കന്യാരത്നം''' എന്ന [[കന്നഡ]] ചിത്രം സംവിധാനം ചെയ്തു. [[രാജ്കുമാർ (കന്നട നടൻ)|രാജ്കുമാർ]] ആദ്യമായി സാമൂഹ്യ പ്രസക്തിയുള്ള ഒരു കഥാചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് കന്യാരത്നത്തിലാണ്. [[കർണ്ണാടകം|കർണ്ണാടകത്തിൽ]] നൂറുദിവസത്തിലധികം തിയേറ്ററുകൾ നിറഞ്ഞോടിയ ഒരു ചിത്രമായിരുന്നു അത്.<ref name="thottaan"/> തുടർന്ന് കല്യാണഫോട്ടോ, സർപ്പക്കാട്, അനാഥ, വിവാഹം സ്വർഗത്തിൽ, വിവാഹസമ്മാനം, ഓമന, ചെക്ക്പോസ്റ്റ് തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തു. പതിനാറ് ചിത്രങ്ങളാണ് ആകെ സംവിധാനം ചെയ്തിട്ടുള്ളത്. പ്രമേയപരമായി ഏറെ സവിശേഷത പുലർത്തിയ, [[എം.ടി. വാസുദേവൻ നായർ]] [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും എഴുതിയ [[അതിർത്തികൾ (ചലച്ചിത്രം)|അതിർത്തികളാണ്]] ഇദ്ദേഹം നിർമാണവും സംവിധാനവും നിർവഹിച്ച അവസാന ചിത്രം.
 
==സംവിധാനം നിർവഹിച്ച ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/ജെ.ഡി._തോട്ടാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്