"ഫിലിപ്പീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 123:
 
ആദിമമനുഷ്യൻ ജീവിച്ച ഇടങ്ങളിലൊന്നാണ് ഫിലിപ്പീൻസ്. പലാവൻ ദ്വീപിലെ താബോൺ ഗുഹയിൽനിന്നു കണ്ടെത്തിയ ഫോസിലുകൾ 50,000 വർഷം മുമ്പു മനുഷ്യജാതി ജീവിച്ചിരുന്നതിന് തെളിവു നൽക്കുന്നു. താബോൺ മനുഷ്യൻ എന്നാണ് ആ നരവംശം അറിയപ്പെടുന്നത്. അവസാനത്തെ ഹിമയുഗകാലത്താവണം നെഗ്രിറ്റോ വംശജരായ മനുഷ്യർ‌ ഇവിടേക്ക് കടന്നുവന്നത്. ഇരുമ്പുയുഗത്തിൽ തെക്കൻ ചൈനയിൽ ചൈനയിൽ നിന്നും തായ്‌വാനിൽ നിന്നുമുള്ളവർ ഫിലിപ്പീൻ ദ്വീപിലേക്ക് ചേക്കേറി. ചിതറിക്കിടക്കുന്ന ദ്വീപുകളായതിനാൽ ഒറ്റ രാജ്യവും ഒറ്റ ജനതയുമെന്ന ബോധം പുരാതനകാലത്ത് ഉണ്ടായിരുന്നില്ല. ദാത്തു എന്ന മൂപ്പന്റെ കീഴിലുള്ള ബരാങ്ഗേ എന്ന കുടിപ്പാർപ്പുകളുടെ സമൂഹമായാണ് ദ്വീപുകളിലെ ജനസമൂഹങ്ങൾ വികസിച്ചത്. പതിനാറാം നൂറ്റാണ്ടിൽ സ്പാനിഷ് അധിനിവേശകർ എത്തുമ്പോൾ അഞ്ചുലക്ഷത്തോളം ജനങ്ങൾ ബരാങ്ഗേ കുടിപാർപ്പുകൾ കേന്ദ്രീകരിച്ചാണ് ജീവിച്ചിരുന്നത്.
 
===സ്പാനിഷ് അധിനിവേശം===
 
1521 ൽ സീബു ദ്വീപിലെത്തിയ മഗല്ലൻ ആ പ്രദേശങ്ങൾ സ്പെയിനിന്റെതായി പ്രഖ്യാപിച്ചു. ഐസ്‌ലാസ് ഡി സാൻ ലാസറോ എന്ന് ആ ദ്വീപുകൾക്ക് പേരിട്ടു. സ്പെയിനിലെ പുരോഹിതന്മാർ ദ്വീപുവാസികളെ കാത്തോലിക്കാ ക്രിസ്തുമത വിശ്വാസികളാക്കാൻ ലക്ഷ്യമിട്ടു. എല്ലാവരം കാത്തോലിക്കാ മതം സ്വീകരിച്ചുവെങ്കിലും മക്താൻ ദ്വീപിലെ മൂപ്പനായ ലാപു-ലാപു അത് നിഷേധിച്ചു. 1521 ഏപ്രിൽ 27 നുണ്ടായ യുദ്ധത്തിൽ ലാപുവിന്റെ പടയാളികൾ മഗല്ലനെ വധിച്ചു. 1543 ൽ റൂയ് ലോപ്പെത് ഡി വിൽയലോബൂസ് നയിച്ച സ്പാനിഷ് നാവികസംഘം എത്തിയതോടെയാണ് ഫിലിപ്പീൻസിൽ കോളനിവാഴ്ച തുടങ്ങിയത്. തദ്ദേശീയരുമായി നിരന്തരം മല്ലിടേണ്ടി വന്ന വിൽയലോബൂസ് പട്ടിണിയും കപ്പൽച്ചേതവും കാരണം മൊളുക്കസ് ദ്വീപിൽ അഭയം തേടി. പോർച്ചുഗീസുകാർ വിൽയലോബൂസ് പിടികൂടി ഇൻഡൊനീഷ്യയുടെ ഭാഗമായ ആംബോൺ ദ്വീപിൽ തടവിലാക്കി. സെയിന്റ് ഫ്രാൻസിസ് സേവ്യറുടെ പരിചരണമേറ്റാണ് വിൽയലോബൂസ് മരിച്ചത്.
 
മീഗൽ ലോപെത് ഡി ലെഗസ്പി 1565 ൽ ഫിലിപ്പീൻസിന്റെ ആദ്യത്തെ സ്പാനിഷ് ഗവർണർ ജനറലായി. മനിലയായിരുന്നു സ്പാനിഷ് ഭരണത്തിന്റെ കേന്ദ്രം. ന്യൂ സ്പെയിൻ എന്നറിയപ്പെടുന്ന മെക്സിക്കോയുടെ ഒരു പ്രവിശ്യയായാണ് 1821 വരെയും സ്പെയിൻക്കാർ ഫിലിപ്പീൻസിൽ ഭരണം നടത്തിയത്. മിൻഡനാവോയിലെയും സുലുവിലെയും മുസ്ലികൾ മാത്രമാണ് സ്പാനിഷ് അധിനിവേശത്തെ ചെറുത്തത്. കോളനികളിലെ മേൽക്കോയ്മയ്ക്കുവേണ്ടി ബ്രിട്ടൻ, ഫ്രാൻസ്, പ്രഷ്യ, റഷ്യ, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങൾ തമ്മിൽ നടത്തിയ സപ്തവത്സരയുദ്ധത്തിന്റെ ഫലമായി 1762 ൽ ബ്രിട്ടീഷുകാർ ഫിലിപ്പീൻസ് അധിനിവേശിച്ചു. സപ്തവത്സരയുദ്ധം അവസാനിച്ചതോടെ പാരീസ് സമാധാന സന്ധിപ്രകാരം (1763) ഫിലിപ്പീൻസിൽ നിന്നും ബ്രിട്ടീഷുകാർ പിൻവാങ്ങി.
യൂറോപ്പിൽ വിദ്യാഭ്യാസം ലഭിച്ച ഫിലിപ്പിനോകൾ സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ പ്രൊപ്പഗാൻഡ മൂവ്‌മെന്റ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകി. സ്വാതന്ത്യപ്രസ്ഥാനത്തിന് പ്രരണയായത് ഹോസെ റിസാൽ എന്ന നവീകരണവാദിയായിരുന്നു. റിസാലിന്റെ നോവലുകൾ ഫിലിപ്പീൻസിലെ സെക്കൻഡറി ക്ലാസ്സുകളിലെ പംഠനവിഷയമാണ്.
 
ആന്ദ്രേസ് ബോണിഫാസിയോ സ്ഥാപിച്ച കാതിപുനൻ രഹസ്യസംഘടനയായിരുന്നു സ്പാനിഷ് കോളനി വാഴ്ചയ്ക്കെതിരെ ഉയർന്ന ശക്തമായ പ്രസ്ഥാനം . 1896-98 ൽ സ്വാതന്ത്യത്തിനായി ഫിലിപ്പീൻസ് വിപ്ലവം നടന്നുവെങ്കിലും പരാജയപ്പെട്ടു. 1896 ൽ സ്പാനിഷ് ഭരണകൂടം വിപ്ലവത്തിൽ പങ്ക് ആരേപിച്ച് ഹോസെ റിസാലിനെ വധിച്ചു. വിപ്ലവാനന്തരം കാതിപുനൻ പ്രസ്ഥാനം ബോണിഫാസിയോയുടെ മഗ്ദിവാങ്ങും എമിലിയോ അഗിനാൾഡോയുടെ മഗ്ദാലോ എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. ബോണിഫാസിയോ രാഷ്ട്രീയവിരോധത്താൽ വധിക്കപ്പെടുകയും അഗിനാൾഡോയും സഹവിപ്ലവകാരികളും ഹോങ്കോങ്ങിലേക്ക് പലായനം ചെയ്യുകയും ചെയ്തു
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫിലിപ്പീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്